മ​ങ്കി പോ​ക്‌​സ് ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന് പ​ഠ​നം; നാഡിവ്യവസ്ഥയെ ഗുരുതരമായി ബാധിച്ച് കോമയിലേക്ക് പോകാം

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ ലോ​ക​ത്തു പ​ര​ത്തി​യ ഭീ​തി ഇ​പ്പോ​ഴും വി​ട്ടു​മാ​റി​യി​ട്ടി​ല്ല. കൊ​റോ​ണ​യു​ടെ വ​ക​ഭേ​ദ​ങ്ങ​ള്‍ മ​നു​ഷ്യ​രാ​ശി​ക്കു മു​ന്നി​ല്‍ പു​തി​യ വെ​ല്ലു​വി​ളി​ക​ള്‍ ഉ​യ​ര്‍​ത്തു​ന്നു.

എ​ന്നാ​ൽ, കൊ​റോ​ണ വൈ​റ​സി​നേ​ക്കാ​ള്‍ പ​ല​പ്പോ​ഴും മാ​ര​ക​മാ​യി ബാ​ധി​ക്കു​ന്ന മ​ങ്കി പോ​ക്‌​സ് വൈ​റ​സി​നെ​ക്കു​റി​ച്ചു​ള്ള പു​തി​യ പ​ഠ​ന​ങ്ങ​ള്‍ വ​ലി​യ ആ​ശ​ങ്ക​ക​ളു​യ​ര്‍​ത്തു​ന്ന​താ​ണ്.

മ​ങ്കി പോ​ക്‌​സ് പ​ര​ത്തു​ന്ന വൈ​റ​സു​ക​ള്‍ ത​ല​ച്ചോ​റി​നെ മാ​ര​ക​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണു പു​തി​യ പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​ത്.

മ​ങ്കി പോ​ക്‌​സ് വൈ​റ​സ് ബാ​ധ​യി​ല്‍ നി​ന്നു പൂ​ര്‍​ണ​മാ​യി മു​ക്ത​നാ​യാ​ലും ദീ​ര്‍​ഘ​കാ​ലം ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കും.

സാ​ധാ​ര​ണ പ​നി പോ​ലെ​യാ​യി​രി​ക്കും പ്രാ​ഥ​മി​ക ല​ക്ഷ​ണ​ങ്ങ​ളെ​ങ്കി​ലും ശ​രി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ല്‍ നാ​ഡീ​വ്യ​വ​സ്ഥ​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ക​യും രോ​ഗി കോ​മ​യി​ലേ​ക്കു പോ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

ത​ല​വേ​ദ​ന, ചൊ​റി​ച്ചി​ൽ, ലിം​ഫ് നോ​ഡു​ക​ള്‍​ക്കു വീ​ക്കം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും മ​ങ്കി പോ​ക്‌​സ് ബാ​ധി​ച്ച രോ​ഗി​ക​ളി​ല്‍ കാ​ണാ​റു​ണ്ട്.

ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന രോ​ഗം ഡി​പ്ര​ഷ​ൻ, ഉ​ത്ക​ണ്ഠ തു​ട​ങ്ങി​യ മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ളി​ലേ​ക്കു രോ​ഗി​ക​ളെ കൊ​ണ്ടെ​ത്തി​ക്കു​ക​യും ചെ​യ്യും.

പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ല്‍ ഇ​ത്ത​രം മാ​ന​സി​കാ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ണി​ച്ച രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണ്. ഇ​ന്ത്യ​യി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നു വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാർ.

Related posts

Leave a Comment