നാ​ഗ​ചൈ​ത​ന്യ-​സാ​മ​ന്ത വി​വാ​ഹ​മോ​ച​നം! പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു മു​ൻ​കൈ​യെ​ടു​ത്ത് നാ​ഗാ​ർ​ജു​ന; പുതിയ വിവരങ്ങള്‍ ഇങ്ങനെ…

തെ​ന്നി​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും വി​വാ​ഹ​മോ​ചി​ത​രാ​കു​ന്നു​വെ​ന്ന ത​ര​ത്തി​ലു​ള്ള ച​ര്‍​ച്ച​ക​ള്‍ ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി ന​ട​ക്കു​ക​യാ​ണ്.

ഇ​രു​വ​രും ഒ​ന്നി​ച്ച്‌ എ​ടു​ത്ത തീ​രു​മാ​ന​മാ​ണ് ഇ​തെ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ടു​ക​ൾ.ഇ​പ്പോ​ഴി​താ ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ നാ​ഗ​ചൈ​ത​ന്യ​യു​ടെ പി​താ​വും ന​ട​നു​മാ​യ നാ​ഗാ​ര്‍​ജു​ന മു​ന്‍​കൈ എ​ടു​ക്കു​ന്നു​വെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് പുറത്തു വ​രു​ന്ന​ത്.

താ​ര​ങ്ങ​ള്‍ കു​ടും​ബ കോ​ട​തി​യെ സ​മീ​പി​ച്ചെ​ന്നും വി​വാ​ഹ മോ​ച​ന​ത്തി​ന് കൗ​ണ്‍​സി​ലിം​ഗ് ഘ​ട്ട​ത്തി​ല്‍ ആ​ണെ​ന്നുമാണ് ഒ​രു തെ​ലു​ങ്ക് മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​തി​നി​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ നാ​ഗാ​ര്‍​ജു​ന സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ക​യാ​ണെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​രു​ന്ന​ത്.

നാ​ഗ​ചൈ​ത​ന്യ​യും സാ​മ​ന്ത​യും ത​മ്മി​ല്‍ വി​വാ​ഹി​ത​രാ​യ​ത് 2017 ഒ​ക്ടോ​ബ​ര്‍ ആ​റി​ന് ആ​ണ്. ഇ​രു​വ​രും ത​മ്മി​ല്‍ അ​ടു​ത്ത​കാ​ല​ത്ത് സ്വ​ര​ചേ​ര്‍​ച്ച​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​ന്‍റെ പേ​ര് മാ​റ്റി​യി​രു​ന്നു സാ​മ​ന്ത.

അ​ക്കി​നേ​നി എ​ന്ന ഭാ​ഗം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു സാ​മ​ന്ത. ഇ​തോ​ടെ​യാ​ണ് നാ​ഗ​ചൈ​ത​ന്യ​യും സാ​മ​ന്ത​യും വേ​ര്‍​പി​രി​യു​ന്നു​വെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ള്‍ വ​ന്ന​ത്.

സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും വി​വാ​ഹ​ബ​ന്ധം വേ​ര്‍​പി​രി​യു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment