ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ടത്തിൽ 10 പേ​ർ​ക്ക് പ​രി​ക്ക്; കെഎസ്ആർടിസി ബസും മലപ്പുറം രജിസ്ട്രേഷനുള്ള കാറും കൂട്ടിയി ടിച്ചാണ് അപകടമുണ്ടായത്; പരിക്കേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ൽ ക​ല​വൂ​ർ കൃ​പാ​സ​ന​ത്തി​നു വ​ട​ക്കു​ഭാ​ഗ​ത്താ​യി സൂ​പ്പ​ർ​ഫാ​സ്റ്റും ടൊ​യോ​റ്റ ഫോ​ർ​ച്യൂ​ണ​റും ത​മ്മി​ൽ ഇ​ടി​ച്ച് പ​ത്തു പേ​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ ന​സീ​റ(28), ന​സീ​മ(38), സൈ​നു​ദ്ദീ​ൻ(45), ഫാ​ത്തി​മ(20), ഐ​ഷ(12), രാ​ധ​മ്മ(58), ഉ​ത്ത​മ​ൻ(50), കു​ഞ്ഞു​മോ​ൻ(60), ഗു​രു​പ്ര​സാ​ദ്(38) എ​ന്നി​വ​രെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഗു​രു​ത​ര പ​രി​ക്കു​ള്ള ന​സീ​റ, ന​സീ​മ, സൈ​നു​ദ്ദീ​ൻ, ഫാ​ത്തി​മ, ഐ​ഷ എ​ന്നി​വ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഫോ​ർ​ച്യൂ​ണ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന സൂ​പ്പ​ർ ഫാ​സ്റ്റും എ​തി​രെ വ​രി​ക​യാ​യി​രു​ന്ന മ​ല​പ്പു​റം ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഫോ​ർ​ച്യൂ​ണ​റും ത​മ്മി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നും പ​റ​യു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​വും സ്തം​ഭി​ച്ചു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Related posts