ചേ​ർ​പ്പ് സ​ദാ​ചാ​ര കൊ​ല​പാ​ത​കം; എട്ടുപേർ പിടിയിൽ; അഞ്ചുപേർ ഇപ്പോഴും ഒളിവിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്

ചേ​ർ​പ്പ് (തൃ​ശൂ​ർ): ചേ​ര്‍​പ്പ് ചി​റ​യ്ക്ക​ലി​ലെ സ​ദാ​ചാ​ര​ക്കൊ​ല​യി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ലാ​യി. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കാ​ളി​യാ​യ ചി​റ​ക്ക​ല്‍ സ്വ​ദേ​ശി അ​ന​സ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​തോ​ടെ മു​ഖ്യ​പ്ര​തി​ക​ളി​ല്‍ അ​ഞ്ച് പേ​രും പ്ര​തി​ക​ളെ സ​ഹാ​യി​ച്ച മൂ​ന്ന് പേ​രു​മു​ള്‍​പ്പെ​ടെ എ​ട്ട് പേ​ര്‍ അ​റ​സ്റ്റി​ലാ​യി. കേ​സി​ല്‍ അ​ഞ്ച് പേ​ര്‍ കൂ​ടി ഇ​നി​യും പി​ടി​യി​ലാ​കാ​നു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം നാ​ടുവി​ട്ട അ​ന​സ് ചി​റ​ക്ക​ല്‍ സ്വ​ദേ​ശി അ​ന​സ് ഹ​രി​ദ്വാ​റി​ൽനി​ന്നും നെ​ടു​മ്പാ​ശേ​രി​യി​ല്‍ ഇ​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​റ​സ്റ്റ്. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് ലൂ​ക്ക് ഔ​ട്ട്‌ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ അ​ന​സി​നെ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ചേ​ർ​പ്പ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. ഹ​രി​ദ്വാ​റി​ൽ ആ​യി​രു​ന്നു ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്.

വ​നി​താ സു​ഹൃ​ത്തി​നെ കാ​ണാ​നെ​ത്തി​യ സ​ഹ​റി​നെ ഫെ​ബ്രു​വ​രി 18ന് ​അ​ര്‍​ധ​രാ​ത്രി​യി​ലാ​ണ് പ്ര​തി​ക​ള്‍ സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച​ത്.

ആ​ന്ത​രീ​കാ​വ​യ​വ​ങ്ങ​ള്‍ ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍ ക​ഴി​യ​വെ ഈ ​മാ​സം ഏ​ഴി​നാ​ണ് സ​ഹ​ര്‍ (33) മ​രി​ച്ച​ത്. ഒ​ളി​വി​ലാ​യ മ​റ്റു കൂ​ട്ടു​പ്ര​തി​ക​ൾ​ക്കാ​യി​ട്ടു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി​യു​ണ്ട്.

Related posts

Leave a Comment