പട്ടാപകൽ കടയിലെത്തിയ യുവാവിനെ വെട്ടി വീഴ്ത്തി; കഴുത്തിൽ കിടന്ന മാലപൊട്ടിച്ചെടുത്ത് മുങ്ങി;  ധ​നു​ഷ് വീ​ട്ടി​ൽ വി​ന്ധ്യ​ൻ വീണ്ടും മാലമോഷണക്കേസിൽ പിടിയിൽ

പേരൂർക്കട: യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് മാ​ല ക​വ​ർ​ന്ന പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ലും റൂ​റ​ലി​ലും നി​ര​വ​ധി ക​വ​ർ​ച്ച, അ​ക്ര​മം, കൊ​ല​പാ​ത​ക​ശ്ര​മം, പി​ടി​ച്ചു​പ​റി കേ​സി​ലെ പ്ര​തി​യാ​യ മ​ല​യി​ൻ​കീ​ഴ് ത​ച്ചോ​ട്ടു​കാ​വ് മൂ​ഴി​ന​ട ധ​നു​ഷ് വീ​ട്ടി​ൽ വി​ന്ധ്യ​ൻ (ധ​നു​ഷ്-37) നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ്പ് എ​ഗൈ​ൻ​സ്റ്റ് ഓ​ർ​ഗ​നൈ​സ്ഡ് ക്രൈം ​ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.​

വ​ട്ടി​യൂ​ർ​ക്കാ​വ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മി​ത്രാ ന​ഗ​ർ ജം​ഗ്ഷ​ന് സ​മീ​പം ക​ട​യി​ൽ നി​ന്നും സാ​ധ​നം വാ​ങ്ങി​ക്കാ​നാ​യി വൈ​കു​ന്നേ​രം കാ​റി​ൽ വ​ന്നി​റ​ങ്ങി​യ വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി അ​ഗോ​ഷ് ബാ​ബു​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച് ക​ഴു​ത്തി​ൽ കി​ട​ന്ന സ്വ​ർ​ണ്ണ​മാ​ല പി​ടി​ച്ചു പ​റി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സി​ലാ​ണ് ഇ​യാ​ൾ ഇ​പ്പോ​ള്‍ അ​റ​സ്റ്റി​ലാ​യ​ത്.

ക​വ​ര്‍​ച്ച, പി​ടി​ച്ചു​പ​റി, കൊ​ല​പാ​ത​ശ്ര​മം, ബൈ​ക്ക് മോ​ഷ​ണം എ​ന്നി​വ ഉ​ള്‍​പ്പെ​ടെ അ​ന്പ​തോ​ളം ക്രി​മി​ന​ൽ പ്ര​തി​യാ​ണ് ഇ​യാ​ള്‍.

ദീ​ർ​ഘ​കാ​ല​മാ​യി ബം​ഗളൂ​രു​വി​ല്‍ താ​മ​സ​മാ​ക്കി​യി​രു​ന്ന ഇ​യാ​ൾ ഒ​രു വ​ർ​ഷം മു​ൻ​പ് തി​രി​കെ​യെ​ത്തി വീ​ണ്ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​ടു​ത്ത കാ​ല​ത്ത് നെ​യ്യാ​ർ ഡാം ​സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​രു പി​ടി​ച്ചു പ​റി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യി​ലി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം ന​ട​ത്തി​യ മാ​ല​പി​ടി​ച്ചു​പ​റി കേ​സി​ലാ​ണ് ഇ​യാ​ൾ ഇ​പ്പോ​ൾ പി​ടി​യി​ലാ​യ​ത്.

മ്യൂ​സി​യം, മെ​ഡി​ക്ക​ൽ കോ​ളേജ്, പേ​ട്ട, പൂ​ന്തു​റ, വ​ഞ്ചി​യൂ​ർ, ഫോ​ർ​ട്ട്, മ​ല​യി​ൻ​കീ​ഴ്, മാ​റ​ന​ല്ലൂ​ർ, ബാ​ല​രാ​മ​പു​രം, മം​ഗ​ല​പു​രം തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ വി​ന്ധ്യ​ന്‍.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഷീ​ന്‍ ത​റ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment