ഇ​നി എ​ന്‍റെ ഭാ​ഗ​ത്ത് തെ​റ്റ് ഉ​ണ്ടെ​ങ്കി​ല്‍ പോ​ലും എ​ന്‍റെ അ​ച്ഛ​നെ​യും അ​മ്മ​യെ​യും ഇ​തി​ലേ​ക്ക് വ​ലി​ച്ചി​ട​ണ​മോ ? മനസുതുറന്ന് നവ്യ നായർ

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ ക​മ​ന്‍റ്സ് വാ​യി​ച്ചി​രു​ന്ന ഒ​രു കാ​ലം എ​നി​ക്കു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ഞാ​ന്‍ അ​തി​ല്‍നി​ന്നു വി​ട്ടുനി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു സം​ഭ​വം കൊ​ണ്ട് ഒ​രി​ക്ക​ലും അ​നു​ഭ​വി​ക്കാ​ത്ത സൈ​ബ​ര്‍ അ​റ്റാ​ക്ക് ഞാ​ന്‍ ഫേ​സ് ചെ​യ്തു. ആ​ദ്യ​ത്തെ അ​നു​ഭ​വ​മാ​യ​തു​കൊ​ണ്ട് എ​ന്നെ അ​ത് വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചു.

ഇ​നി എ​ന്‍റെ ഭാ​ഗ​ത്ത് തെ​റ്റ് ഉ​ണ്ടെ​ങ്കി​ല്‍ പോ​ലും എ​ന്‍റെ അ​ച്ഛ​നെ​യും അ​മ്മ​യെ​യും ഇ​തി​ലേ​ക്ക് വ​ലി​ച്ചി​ട​ണ​മോ.

അ​വ​ര്‍ വ​ള​ര്‍​ത്തി വി​ട്ട സം​സ്‌​കാ​ര​ത്തി​ന്‍റെ കു​ഴ​പ്പം കൊ​ണ്ടാ​ണെ​ന്നൊ​ക്കെ പ​റ​യേ​ണ്ട കാ​ര്യ​മു​ണ്ടോ. സം​സ്‌​കാ​ര​മു​ള്ള വ്യ​ക്തി വ​ന്നു പ​റ​യു​ക​യാ​ണ് ഇ​തെ​ല്ലാം.

അ​ത്ര​യ് ക്ക് സം​സ്‌​കാ​ര​മു​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്. എ​ന്നെ അ​ത് വ​ള​രെ അ​ധി​കം വേ​ദ​നി​പ്പി​ച്ചു. അ​വി​ടെ പോ​ലും ഞാ​ന്‍ ഒ​ന്നും പ​റ​യാ​തി​രു​ന്ന​തി​രു​ന്ന​തി​ന് കാ​ര​ണ​മു​ണ്ട്.

അ​വ​രെ പോ​ലെ​യു​ള്ള​വ​ര്‍ വീ​ണ്ടും അ​ത് ആ​ഘോ​ഷി​ക്കു​മെ​ന്ന് എ​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു. അ​ത് വീ​ണ്ടും വാ​ര്‍​ത്ത​യാ​കും.

ആ ​സ​മ​യ​ത്ത് മി​ണ്ടാ​തി​രി​ക്കു​ക എ​ന്ന​ത് മാ​ത്ര​മാ​യി​രു​ന്നു എ​ന്‍റെ മു​ന്പി​ലെ മാ​ർ​ഗം. അ​തി​നുശേ​ഷം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ക​യ​റി ഞാ​ന്‍ ക​മ​ന്‍റ്സ് ഒ​ന്നും വാ​യി​ക്കാ​റു​മി​ല്ല.

-ന​വ്യ നാ​യ​ര്‍

Related posts

Leave a Comment