ഈസ്റ്റർ ലില്ലി പൂവിട്ടു ‘എന്തു ഭംഗി നിന്നെ കാണാൻ’


കോ​ട്ട​യം: വി​ഷു​വി​ന്‍റെ വ​ര​വ​റി​യി​ച്ച് മ​ഞ്ഞ​പ്ര​ഭ തൂ​കി നാ​ടാ​കെ കണിക്കൊന്നകൾ പൂ​ത്തു​ല​ഞ്ഞ​തി​നു പി​ന്നാ​ലെ ഈ​സ്റ്റ​റി​ന്‍റെ അ​ല​ങ്കാ​രം നി​റ​ച്ചും ഉ​ത്ഥാ​ന​ത്തി​ന്‍റെ ശോ​ഭ പ​ക​ർ​ന്നും ഈ​സ്റ്റ​ർ ലി​ല്ലി പൂ​വി​ട്ടു.

പ​ണ്ടു​കാ​ല​ങ്ങ​ളി​ൽ തൊ​ടി​യി​ലും പ​റ​ന്പി​ലും ധാ​രാ​ളം ക​ണ്ടി​രു​ന്ന ഈ​സ്റ്റ​ർ ലി​ല്ലി പൂ​ക്ക​ൾ ഇ​പ്പോ​ൾ വ​ള​രെ വി​ര​ള​മാ​ണ്. പാ​ട​ത്തി​നു​സ​മീ​പ​വും തൊ​ടി​യി​ലും പൂ​വി​ട്ട ഈ​സ്റ്റ​ർ ലി​ല്ലി പൂ​ക്ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ക​ന​ത്ത മ​ഴ​യി​ൽ ത​ണ്ട് ഒ​ടി​ഞ്ഞ നി​ല​യി​ലാ​ണ്.

സ​സ്യ​ശാ​സ്ത്ര​പ​ര​മാ​യി ലി​ല്ലി​യം എ​ന്ന ജ​നു​സി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു കൂ​ട്ടം പു​ഷ്പി​ത സ​സ്യ​ങ്ങ​ളാ​ണ് ഏ​പ്രി​ൽ ലി​ല്ലി​ക​ൾ എ​ന്നു വി​ളി​ക്കു​ന്ന ഈ​സ്റ്റ​ർ ലി​ല്ലി.

ഏ​പ്രി​ൽ മാ​സ​ത്തി​ൽ പൂ​ക്കു​ന്ന​ത് കൊ​ണ്ടാ​ണു ഏ​പ്രി​ൽ ലി​ല്ലി എ​ന്ന പേ​രു വ​ന്ന​ത്. ഈ ​സ​മ​യ​ത്താ​ണ് ഈ​സ്റ്റ​ർ എ​ന്ന​തി​നാ​ൽ ഈ​സ്റ്റ​ർ ലി​ല്ലി​യെ​ന്നും വി​ളി​ക്കും.

മേ​യ് മാ​സ​ത്തി​ൽ ചി​ല ചെ​ടി​ക​ൾ പൂ​ക്കാ​റു​ണ്ട്. ഇ​തി​നെ മേ​യ് ഫ്ള​വ​ർ എ​ന്നാ​ണു വി​ളി​ക്കു​ന്ന​ത്. ലി​ല്ലി​ക​ൾ മി​ക്ക​വ​യും ജ​നു​വ​രി – ഫെ​ബ്രു​വ​രി​യി​ൽ കി​ളി​ർ​ക്കു​ക​യും ഏ​പ്രി​ൽ-​മേ​യി​ൽ പു​ഷ്പി​ച്ച് ചെ​ടി​യോ​ടെ അ​പ്ര​ത്യ​ക്ഷ​മാ​കും.

സ​വാ​ള പോ​ലെ​യു​ള്ള കി​ഴ​ങ്ങു​ക​ൾ അ​ടു​ത്ത സീ​സ​ണി​ലേ​ക്ക് കാ​ത്ത് മ​ണ്ണി​ലു​ണ്ടാ​കും.ചു​വ​പ്പ്, ഓ​റ​ഞ്ച് എ​ന്നീ നി​റ​ങ്ങ​ളി​ൽ അ​തി മ​നോ​ഹ​ര​മാ​ണ് മി​ക്ക ലി​ല്ലി​ക​ളും.

വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലു​ള്ള അ​നേ​കം ലി​ല്ലി​ക​ൾ ഇ​പ്പോ​ൾ ഉ​ദ്യാ​ന ന​ഴ്സ​റി​ക​ളി​ലും ല​ഭ്യ​മാ​ണ്. ഇ​വ വ​ർ​ഷ​ത്തി​ൽ പ​ല ത​വ​ണ പൂ​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്.

ഈ​സ്റ്റ​റി​നോ​ട​നു​ബ​ന്ധി​ച്ച് ദേ​വാ​ല​യ​ങ്ങ​ൾ അ​ല​ങ്ക​രി​ക്കു​ന്ന​തി​നാ​യും ലി​ല്ലി​പ്പൂ​ക്ക​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

Related posts

Leave a Comment