ആലപ്പുഴ മെഡിക്കൽ കോളജിൽ രോഗികളുടെ പണവും മൊബൈലും മോഷണം പോകുന്നു; കൂട്ടിരിപ്പുകാർ ആശങ്കയിൽ; ഒടുവിൽ രോഗികൾക്കിടയിൽ നിന്ന് മോഷ്ടാക്കളെ കുടുക്കിയതിങ്ങനെ…


അ​മ്പ​ല​പ്പു​ഴ: ആ​ശു​പ​ത്രി​യി​ൽ​നി​ന്നു മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച കേ​സി​ൽ ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ​നി​ന്നു ഫോ​ൺ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് കൊ​ല്ലം കു​ണ്ട​റ പ​ട​പ്പ​ക്ക​ര ജോ​സ​ഫ് വി​ലാ​സ​ത്തി​ൽ ബി​ജു (58), ഭാ​ര്യ ല​ക്ഷ്മി (54) എ​ന്നി​വ​രെ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. ദ്വി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​ന് നൂ​റ​നാ​ട് സ്വ​ദേ​ശി​നി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം പോ​യ​പ്പോ​ൾ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ 11ന് ​ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30ന് ​സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ര​ണ്ടു പേ​രെ എ​യ്ഡ് പോ​സ്റ്റി​ൽ ഡ്യൂ​ട്ടി​യിലുണ്ടായിരുന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ന​ശ്വ​റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

തു​ട​ർ​ന്നു നേ​ര​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വീ​ണ്ടും പ​രി​ശോ​ധി​ച്ചു. ഒ.​പി ഹാ​ളി​ൽ ഇ​രി​ക്കു​ന്ന​വ​ർ ത​ന്നെ​യാ​ണ് മോ​ഷ്ടി​ച്ച​തെ​ന്നു ക​ണ്ടെ​ത്തി.

തു​ട​ർ​ന്നു ര​ണ്ടു പേ​രെ​യും സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കി.ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ചു. കൂ​ടാ​തെ കു​ത്തി​യ​തോ​ട് സ്വ​ദേ​ശി​നി​യു​ടെ 10,000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ചെ​ന്നും വെ​ളി​പ്പെ​ടു​ത്തി. ‌

രോ​ഗി​ക​ൾ എ​ന്ന വ്യാ​ജേ​ന​യെ​ത്തി മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ടോ​ൾ​സ​ൺ പി. ​ജോ​സ​ഫ്, ജൂ​നി​യ​ർ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ബാ​ല​സു​ബ്ര​മ​ണ്യം, ജി​എ​സ്ഐ ഗോ​പ​കു​മാ​ർ, എ​സ്‌​സി​പി​ഒ ര​തീ​ഷ് ബാ​ബു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ന​ശ്വ​ർ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment