എന്തൊക്കെ സംഭവിച്ചാലും രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കില്ല, പ്രണയ ബന്ധങ്ങള്‍ക്ക് താത്പര്യവുമില്ല! പ്രണയദിനത്തില്‍ പ്രതിജ്ഞ ഏറ്റുചൊല്ലി കൗമാരക്കാരായ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍

അനേകം യുവതീയുവാക്കള്‍ പരസ്പരം ഇഷ്ടം തുറന്ന് പറയുകയും ഇഷ്ടത്തിലാവുകയും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനമെടുക്കുകയും ഒളിച്ചോടുകയും വിവാഹതിരാവുകയുമൊക്കെ ചെയ്യുന്ന ദിനമാണ് ഫെബ്രുവരി പതിനാല് അഥവാ വാലന്റൈന്‍സ് ദിനം. അങ്ങനെയുള്ളതില്‍ പലതും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സമ്മതമില്ലാതെയാണെന്നത് മറ്റൊരു വസ്തുതയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ ഗുജറാത്തിലെ സൂററ്റിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വ്യത്യസ്തമായ ഒരു പ്രതിജ്ഞയെടുത്തിരിക്കുന്നു.

എന്തൊക്കെ സംഭവിച്ചാലും രക്ഷിതാക്കളുടെ സമ്മതമില്ലാതെ പ്രണയ വിവാഹം കഴിക്കില്ലെന്നാണ് ഗുജറാത്തിലെ സൂററ്റിലുള്ള 10,000 ത്തോളം കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍.

പ്രണയദിനത്തില്‍ തന്നെയാണ് ഇവര്‍ രക്ഷിതാക്കളുടെ സമ്മതമില്ലാതെ പ്രണയമില്ലെന്ന് പ്രതിജ്ഞയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആര്‍ഷഭാരത സംസ്‌കാരം സംരക്ഷിച്ചേ മതിയാകൂ എന്ന് നിര്‍ബന്ധബുദ്ധിയുള്ള ഇവര്‍ സ്വന്തം ബുദ്ധിപോലും സംസ്‌കാര ചോര്‍ച്ച സംഭവിക്കാതിരിക്കാന്‍ പണയപ്പെടുത്തിയിരിക്കുകയാണ്.

ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങാതെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇത്രയും ആളുകള്‍ പരിപാടിയുടെ ഭാഗമാകുന്നതെന്ന് സംഘാടകരും പറയുന്നു. രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കില്ലെന്ന പ്രതിജ്ഞയ്ക്കൊപ്പം, പ്രണയബന്ധങ്ങള്‍ക്ക് താത്പര്യമില്ലെന്നുമാണ് ഇവര്‍ പ്രതിജ്ഞയിലൂടെ സമ്മതിക്കുന്നത്. കവി മുകുള്‍ ചോക്സി എഴുതിയ കവിതയാണ് പ്രതിജ്ഞയായി ചൊല്ലുന്നത്.

Related posts