സാ​ജു വേ​ലാ​യു​ധ​ൻ നാ​യ​ർ തലസ്ഥാനത്ത് നിന്ന് മോഷണത്തിനെത്തിയത് കോട്ടയം പൊ​ൻ​കു​ന്ന​ത്ത്; മോ​ഷ​ണ​ത്തി​നാ​യി വീടുകൾ തെരഞ്ഞെടുക്കുന്നതിലെ പ്രത്യേകത ഇങ്ങനെ…

പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്ന​ത്ത് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ​പ്പെ​ട്ട​യാ​ൾ ക​ട്ട​പ്പ​ന പോ​ലി​സി​ന്‍റെ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര പാ​റ​ശ്ശാ​ല പൂ​വ​ര​ക്ക് വി​ള വീ​ട്ടി​ൽ സാ​ജു വേ​ലാ​യു​ധ​ൻ നാ​യ​ർ (36)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​

പൊ​ൻ​കു​ന്നം 20-ാം മൈ​ൽ പ്ലാ​പ്പ​ള്ളി​ൽ പി ​സി ദി​നേ​ശ് ബാ​ബു​വി​ന്‍റെ വി​ട്ടി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്.13 പ​വ​ൻ സ്വ​ർ​ണം, ഒ​ന്ന​ര ല​ക്ഷേ​ത്തോ​ളം രൂ​പ എ​ന്നി​വ​യാ​ണ് ന​ഷ്ട​മാ​യ​ത്.

കവർച്ച നടത്തിയ സാജു ഇ​രു​പ​തോ​ളം ഭ​വ​ന​ഭേ​ദ​ന കേ​സു​ക​ളി​ൽപ്പെ​ട്ട അ​ന്ത​ർ​ജി​ല്ല മോ​ഷ്ടാ​വാ​ണ്.ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ ക​റു​പ്പ​സ്വാ​മി ഐ​പി​എ​സി​ന്‍റെ​നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി. ​എ. നി​ഷാ​ദ് മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തിയെ പി​ടി​കൂ​ടി​യ​ത്.

അ​ടു​ത്ത കാ​ല​യ​ള​വി​ൽ ന​ട​ന്ന ഇ​രു​പ​തോ​ളം ഭ​വ​ന​ഭേ​ദ​ന കേ​സു​ക​ളി​ൽപ്പെ​ട്ട പ്ര​തി​ക്ക് തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​ട്ട​പ്പ​ന പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 13 കേ​സു​ക​ളും പെ​രു​വ​ന്താ​നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 2 കേ​സു​ക​ളും മു​രി​ക്കാ​ശ്ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 3 കേ​സു​ക​ളും കോ​ട്ട​യം ജി​ല്ല​യി​ലെ പൊ​ൻ​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രു കേ​സും ചെ​യ്ത​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

മാ​ല​ പൊ​ട്ടി​ക്ക​ൽ കേ​സി​ൽ 2020 ന​വം​ബ​ർ മാ​സ​ത്തി​ൽ പൊ​ൻ​കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി 2021 ജ​നു​വ​രി​യി​ൽ പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷം ഇ​ടു​ക്കി ജി​ല്ല​യി​ലെ വെ​ള്ളി​ലാം​ക​ണ്ടം ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് മോ​ഷ​ണം ന​ട​ത്തി വ​ര​വേ​യാ​ണ് പി​ടി​യി​ലാ​യ​ത്.

ഭ​വ​ന​ഭേ​ദ​ന​ത്തി​നാ​യി പ്ര​ത്യേ​കം ആ​യു​ധ​ങ്ങ​ൾ നി​ർ​മ്മി​ച്ച് തി​രി​ച്ച​റി​യാ​ത്ത വി​ധം മു​ഖം​മൂ​ടി​യും കൈ​യു​റ​ക​ളും തി​രി​ച്ച് ആ​യു​ധ​ങ്ങ​ൾ പ്ര​ത്യേ​കം ബാ​ഗി​ലാ​ക്കി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ബൈ​ക്കി​ലെ​ത്തി​യാ​ണ് പ്ര​തി കൃ​ത്യ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​ത്.

പ്ര​ധാ​ന റോ​ഡു​ക​ളോ​ടു​ചേ​ർ​ന്ന ഒ​റ്റ​പ്പെ​ട്ട വീ​ടു​ക​ളാ​ണ് പ്ര​തി മോ​ഷ​ണ​ത്തി​നാ​യി തെര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. പ്ര​തി മ​റ്റേ​തെ​ങ്കി​ലും സ്ഥ​ല​ങ്ങ​ളി​ൽ സ​മാ​ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

തെ​ളി​വെ​ടു​പ്പി​നാ​യി ഉ​ട​ൻ ത​ന്നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

 

Related posts

Leave a Comment