ജോ​ലി​ക്ക് നി​ൽ​ക്കുന്ന​ വിട്ടിലെ കുട്ടിയുടെ സ്വർണം അടിച്ചുമാറ്റി;  പിന്നെ കാമുകനുമായി കറക്കം; ഒടുവിൽ പോലീസ് വലയിലും

ശ്രീ​കാ​ര്യം : ജോ​ലി​ക്ക് നി​ൽ​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നും സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ൽ യു​വ​തി​യും സു​ഹൃ​ത്തും പി​ടി​യി​ൽ.

വി​തു​ര ആ​ന​പ്പാ​റ തൈ​ക്കാ​വി​ന് സ​മീ​പം ത​സ്മി മ​ൻ​സി​ലി​ൽ ത​സ്മി (24) സു​ഹൃ​ത്താ​യ മാ​ങ്ങോ​ട് പു​തു​ശേ​രി ആ​ര്യ​ൻ​കു​ന്ന് അ​ജ്മ​ൽ മ​ൻ​സി​ലി​ൽ അ​ൽ​ഫാ​സ് (26) എ​ന്നി​വ​രാ​ണ് ശ്രീ​കാ​ര്യം പോ​ലീ​സി​ന്‍റെ​പി​ടി​യി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ത​സ്മി വീ​ട്ടു​ജോ​ലി ചെ​യ്തി​രു​ന്ന പാ​ങ്ങ​പ്പാ​റ സം​ഗീ​ത ന​ഗ​ർ എ​സ്എ​ൻ​ആ​ർ​എ2 അ​ശ്വ​തി ഹൗ​സി​ൽ ഭു​വ​ന​ച​ന്ദ്ര​ൻ നാ​യ​രു​ടെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് ഒ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞി​ന്‍റെ അ​ര​ഞ്ഞാ​ണ​വും മോ​തി​ര​വും ഉ​ൾ​പ്പ​ടെ മോ​ഷ്ടി​ച്ച​ത്.

മോ​ഷ്ടി​ച്ച സ്വ​ർ​ണ​വു​മാ​യി ആ​റ്റി​ങ്ങ​ലി​ലെ​ത്തി അ​ൽ​ഫാ​സു​മാ​യി കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത് ക​റ​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു.​വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ശ്രീ​കാ​ര്യം സി​ഐ ആ​സാ​ദ് അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ​യും എ​സ്ഐ ബി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.​മോ​ഷ്ടി​ച്ച സ്വ​ർ​ണം പോ​ലീ​സ് ക​ണ്ടെ​ത്തി. പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.

Related posts

Leave a Comment