പു​തി​യ​തെ​രു​വി​ൽ ആം​ബു​ല​ൻ​സ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​ക​യ​റി അപകടം;  ആർക്കും പരിക്കില്ല; രോ​ഗി​യെ മ​റ്റൊ​രു ആം​ബു​ല​ൻ​സിൽ ആശുപത്രിയിലെത്തിച്ചു

പു​തി​യ​തെ​രു: രോ​ഗി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു ക​യ​റി. ദേ​ശീ​യ​പാ​ത​യി​ൽ പു​തി​യ​തെ​രു ഗീ​താ ബാ​റി​ന് മു​ന്നി​ൽ ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​നാ​ണ് അ​പ​ക​ടം. ആ​ർ​ക്കും പ​രി​ക്കി​ല്ല. പ​യ്യ​ന്നൂ​രി​ൽ നി​ന്ന് രോ​ഗി​യു​മാ​യി ക​ണ്ണൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ തു​ട​ർ​ന്ന് മ​റു​ഭാ​ഗ​ത്ത് കൂ​ടി ക​ട​ന്നു​പോ​കാ​ൻ ശ്ര​മി​ക്ക​വെ ക​ണ്ണൂ​രി​ൽ നി​ന്ന് ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ൾ ഡി​വൈ​ഡ​റി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന രോ​ഗി​യെ മ​റ്റൊ​രു ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. വ​ള​പ​ട്ട​ണം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ചു.

Related posts