ചിങ്ങവനത്ത് അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട്ടി​ൽനി​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മോഷ്ടിച്ചത് നായ്ക്കളുടെ കാൽ തല്ലിയൊടിച്ച ശേഷം; പോ​ലീ​സ്  അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ചി​ങ്ങ​വ​നം: അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട്ടി​ൽനി​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ച്ച ചെ​യ്ത​ത് അ​യ​ൽ​വാ​സി​യു​ടെ നായയു​ടെ കാ​ൽ ത​ല്ലി​യൊ​ടി​ച്ച ശേ​ഷം. സം​ഭ​വ​ത്തി​ൽ ഡോ​ഗ് സ്ക്വാ​ഡ് , സ​യ​ന്‍റി​ഫി​ക് വി​ദ​ഗ്ധ​ർ എ​ന്നീ പ​രി​ശോ​ധ​ന​ക​ൾ ഇ​ന്നു ന​ട​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​രി ചി​ങ്ങ​വ​നം പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം താമ​സി​ക്കു​ന്ന തു​ണ്ടി​യി​ൽ രാ​ധാ​മ​ണി​യു​ടെ വീ​ട്ടി​ലാ​ണു മോ​ഷ​ണം ന​ട​ന്ന​ത്.

ബ​ന്ധു​വി​ന്‍റെ ചി​കി​ത്സ ആ​വ​ശ്യ​ത്തി​നാ​യി ഞാ​യ​റാ​ഴ്ച പോ​യ കു​ടും​ബം ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണു മോ​ഷ​ണ വി​വ​ര​മ​റി​യു​ന്ന​ത്. അ​ടു​ക്ക​ള ക​ത​ക് ക​ന്പി​പ്പാ​ര​യ്ക്കു കു​ത്തി​തു​റ​ന്ന നി​ല​യി​ലാ​ണ്. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 20,000 രൂ​പ​യും ഒ​രു പ​വ​ന്‍റെ വ​ള​യും ഒ​രു ഗ്രാം ​ക​മ്മ​ലു​മാ​ണു മോ​ഷ​ണം പോ​യ​തെ​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സ് പ​റ​ഞ്ഞു.

അ​ടു​ത്ത വീ​ട്ടി​ലെ ര​ണ്ടു നായക​ളു​ടെ കാ​ലു​ക​ൾ ത​ല്ലി​യൊ​ടി​ച്ച നി​ല​യി​ലാ​ണെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു. ചി​ങ്ങ​വ​നം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts