സ്വ​ർ​ണവ്യാ​പാ​രി​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച; സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് പോ​ലീ​സ്; സ്വർണവ്യാപാരിയെ ചോദ്യം  ചെയ്ത് പോലീസ്

കാ​യം​കു​ളം: സ്വ​ർ​ണ വ്യാ​പാ​രി​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് അ​ര കി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യും ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. പോ​ലീ​സി​ന്‍റെ വി​ദ​ഗ്ധ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​ർ​ണ വ്യാ​പാ​രി​യാ​യ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി സ​ന്തോ​ഷ് പ​വാ​ർ (29) നെ ​സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കാ​യം​കു​ളം ചേ​രാ​വ​ള്ളി ഇ​ല്ല​ത്തു വീ​ട്ടി​ൽ വാ​ട​ക​ക്കു താ​മ​സി​ക്കു​ന്ന സ​ന്തോ​ഷ് പ​വാ​റി​ന്‍റെ വീ​ട്ടി​ൽ നി​ന്നും അ​ര കി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 1,25,000 രൂ​പ​യും മോ​ഷ​ണം പോ​യ​താ​യി കാ​യം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ നാ​ലി​ന് രാ​ത്രി സ​ന്തോ​ഷ് പ​വാ​റും കു​ടു​ംബ​വും ചേ​ർ​ത്ത​ല​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ പോ​യി ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ വീ​ടി​ന്‍റെ മു​ൻവ​ശ​ത്തെ ക​ത​ക് കു​ത്തി​ത്തുറ​ന്ന നി​ല​യി​ൽ ക​ണ്ടു​വെ​ന്നും വീ​ടി​നു​ള്ളി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​തെ​ന്നും സ​ന്തോ​ഷ് പ​വാ​ർ പോ​ലീ​സി​ന് മൊ​ഴി​ന​ൽ​കി. കി​ട​പ്പ് മു​റി​യി​ലെ മെ​ത്ത​ക്ക​ടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന താ​ക്കോ​ൽ എ​ടു​ത്ത് അ​ല​മാ​ര തു​റ​ന്നാ​ണ് മോ​ഷ​ണ​മെ​ന്നു​മാ​യി​രു​ന്നു മൊ​ഴി.

ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​രു തെ​ളി​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. പോ​ലീ​സ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി പോ​ലീ​സി​ന് സം​ശ​യം തോ​ന്നി​യ​ത്.

ഇ​തേത്തുട​ർ​ന്ന് സ്വ​ർ​ണ​വ്യാ​പാ​രി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​മാ​ക്കി. ഇ​തി​ൽ നി​ന്നും പോ​ലീ​സി​ന് ചി​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ഇ​ന്ന് വീ​ണ്ടും വ്യാ​പാ​രി​യെ ചോ​ദ്യം ചെ​യ്യും. ഇ​തി​ൽ നി​ന്നും സം​ഭ​വ​ത്തി​ന്‍റെ യ​ഥാ​ർ​ഥ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​ള്ള​ത്. അ​ടു​ത്തി​ടെ ഇ​യാ​ൾ 50 ല​ക്ഷ​ത്തോ​ളം രൂ​പാ മു​ട​ക്കി വീ​ടു വാ​ങ്ങി​യി​രു​ന്നു. ഇ​തു മൂ​ലം സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ണ്ടാ​യ​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Related posts