അ​യ്യാ​യി​രം രൂ​പ​യു​ടെ സി​ഗ​ര​റ്റ് ഉ​ൾ​പ്പെ​ടെ  ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ മോ​ഷ​ണം; മേൽക്കൂര ഇളക്കിയുള്ള കള്ളനെ കുടുക്കാൻ സിഗരറ്റ് വഴിയാകുമെന്ന് പോലീസ്

മു​ണ്ട​ക്ക​യം: വ​ണ്ട​ൻ​പ​താ​ലിൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ചു പു​രോ​ഗ​മി​ക്കു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് അ​യ്യാ​യി​ര​ത്തോ​ളം രൂ​പ​യും, സി​ഗ​ര​റ്റ്, ബൂ​സ്റ്റ്, ചോ​ക്ലേ​റ്റ്, ഈ​ന്ത​പ്പ​ഴം അ​ട​ക്കം ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളും ന​ഷ്ട​മാ​യി​രു​ന്നു.

ക​ട​യു​ടെ മേ​ൽ​ക്കൂ​ര​യി​ലെ ഓ​ട് ഇ​ള​ക്കി മാ​റ്റി അ​ക​ത്തു​ക​ട​ന്ന​ായി​രു​ന്നു മോ​ഷ​ണം ന​ട​ത്തി​യ​ത്.രാ​വി​ലെ ക​ട തു​റ​ന്ന​പ്പോ​ൾ മാ​ത്ര​മാ​ണ് മോ​ഷ​ണ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ മ​ഴ​പെ​യ്ത​പ്പോ​ൾ വെ​ള്ളം വീ​ണു മൈ​ദ മാ​വ്, പ​ഞ്ച​സാ​ര അ​ട​ക്ക​മു​ള്ള​വ ന​ശി​ച്ചു​പോ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് താ​മ​സ​ക്കാ​രാ​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും, ചി​ല സാ​മൂ​ഹ്യ​വി​രു​ദ്ധ​രേ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

അ​യ്യാ​യി​ര​ത്തി​ല​ധി​കം രൂ​പ​യു​ടെ സി​ഗ​ര​റ്റ് മാ​ത്രം മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. ഇ​ത് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​ത​മാ​ക്കിയ​ത്.

ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​യു​മെ​ന്നാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​സ്എ​ച്ച്ഒ ഷൈ​ൻ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related posts

Leave a Comment