മോഹന്‍ലാലിനെയാണോ മമ്മൂട്ടിയെയാണോ ഇഷ്ടം ! സാന്ത്വനത്തിലെ നായിക ‘അഞ്ജലി’ ഗോപികയുടെ മറുപടി ഇങ്ങനെ…

ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് സീരിയലുകളിലൊന്നാണ് സാന്ത്വനം. സീരിയലിലെ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും. വളരെ അപ്രതീക്ഷിതം ആയിട്ടാണ് ഇരുവരും വിവാഹം കഴിക്കുന്നത്.

വിവാഹത്തിനുശേഷം ആയിരുന്നു ഇരുവരും പ്രണയിച്ചു തുടങ്ങിയത്. ഇരുവരും ഒരുമിച്ച് സ്‌ക്രീനില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക ആവേശമാണ്.

ഇരുവരുടെയും കലിപ്പനും കാന്താരിയും മോഡല്‍ വിശേഷങ്ങള്‍ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്.

ഗോപിക അനില്‍ എന്ന നടിയാണ് അഞ്ജലി എന്ന കഥാപാത്രത്തെ സാന്ത്വനത്തില്‍ അവതരിപ്പിക്കുന്നത്. മുമ്പ് സിനിമയില്‍ ബാലതാരമായും അഞ്ജലി അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായ ബാലേട്ടന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായിരുന്നു ഗോപിക.

യഥാര്‍ഥ ജീവിതത്തില്‍ ഒരു മെഡിക്കല്‍ ഡോക്ടറാണ് ഗോപിക, എങ്കിലും പ്രാക്ടീസ് ചെയ്യുന്നില്ല. തല്‍ക്കാലം സീരിയല്‍ തിരക്കുകളില്‍ തന്നെ മുഴുകി ഇരിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം.

അതേ സമയം സാന്ത്വനത്തില്‍ അഭിനയിച്ചതോടെ താരത്തിന്റെ ആരാധകരുടെ എണ്ണം കുത്തനെ കൂടുക ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ താരത്തിന് ഫാന്‍ ഗ്രൂപ്പുകളുമുണ്ട്.

കബനി എന്ന സീരിയലിലാണ് ആദ്യമായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് എങ്കിലും സാന്ത്വനത്തിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്.

സിനിമയും സീരിയലും കൂടാതെ നിരവധി മ്യൂസിക്ക് ആല്‍ബങ്ങളിലും ഗോപിക അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് ഗോപിക ഇതിലൂടെ ആരാധകരുമായി താരം സംവദിക്കാറുണ്ട്.

കഴിഞ്ഞ ദിവസം ആരാധകര്‍ക്കായി താരം ഒരു ക്വസ്റ്റ്യന്‍ ആന്‍ഡ് ആന്‍സര്‍ സെഷന്‍ നടത്തിയിരുന്നു. മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ ഇഷ്ടപ്പെട്ട നടന്‍ എന്ന ചോദ്യം ആരാധകരില്‍ ഒരാള്‍ ചോദിച്ചിരുന്നു.

മോഹന്‍ലാല്‍ എന്നായിരുന്നു താരത്തിന്റെ ഉത്തരം. ഇതോടെ താരത്തിന്റെ മറുപടി മോഹന്‍ലാല്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റുകയും ചെയ്തു.

ഈ ചോദ്യത്തിനാണ് താരം മറുപടി നല്‍കിയത്. മോഹന്‍ലാല്‍ ആണ് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ എന്നാണ് ചോദ്യത്തിന് ഉത്തരമായി ഗോപിക പറഞ്ഞത്.

അതേ സമയം ബാലേട്ടനില്‍ ലാലേട്ടന്റെ മക്കളായി ഗോപികയ്ക്ക് ഒപ്പം അനിയത്തിയും അഭിനയിച്ചിരുന്നു. വേഷം എന്ന ചിത്രത്തില്‍ മമ്മുക്കയുടെ മകളായി അഭിനയിച്ചതും ഗോപികയുടെ അനിയത്തി കീര്‍ത്തന ആയിരുന്നു.

2004 ലായിരുന്നു ബാലേട്ടന്‍ റിലീസ് ചെയ്തത്. ബാലേട്ടനിലെ ലാലേട്ടന്റെ മക്കളല്ലേയെന്നാണ് എല്ലാവരും ഇപ്പോഴും ചോദിക്കുന്നതെന്നും അഞ്ജലി പറയുന്നു.

Related posts

Leave a Comment