കള്ളൻ ആരാമോൻ;  വ​ണ്ടി​ത്താ​വ​ള​ത്ത് വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലും  വീ​ട്ടി​ലും പൂ​ട്ടു​പൊ​ളി​ച്ച് മോ​ഷ​ണം; വീട്ടിലെ സിസിടിവി കാമറയുടെ ഹാർഡ് ഡിസ്കും മോഷ്ടിച്ചു

വ​ണ്ടി​ത്താ​വ​ളം: ത​ങ്കം തി​യേ​റ്റ​റി​ന​രി​കേ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലും സ​മീ​പ​ത്തെ വീ​ട്ടി​ലും മോ​ഷ​ണ​ശ്ര​മം. വ​ണ്ടി​ത്താ​വ​ളം പ​ന്ത​ൽ​മു​ച്ചി​യി​ലു​ള്ള എ.​എ​സ് ട്രേ​ഡേ​ഴ്സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ പൂ​ട്ടു​പൊ​ളി​ച്ചാ​ണ് അ​ക​ത്തു​ക​ട​ന്ന​ത്. മേ​ശ​യു​ടെ വ​ലി​പ്പ് പൊ​ളി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ചി​ല്ല​റ നാ​ണ​യം മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

ഷ​ട്ട​ർ പ​കു​തി തു​റ​ന്ന​നി​ല​യി​ലാ​ണ് മോ​ഷ്ടാ​വ് സ്ഥ​ലം വി​ട്ട​ത്. മു​റി​ക്ക​ക​ത്തു​ണ്ടാ​യി​രു​ന്ന സി​സി​ടി​വി കാ​മ​റ​യു​ടെ ഹാ​ർ​ഡ് ഡി​സ്ക് കൊ​ണ്ടു​പോ​യി. ഇ​തി​നു​സ​മീ​പ​ത്തെ മാ​ർ​ജി​ൻ ഫ്രീ ​ക​ട​യി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി​യി​ൽ മോ​ഷ്ടാ​വ് ന​ട​ന്നു​വ​രു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. വെ​ളു​ത്ത മു​ണ്ടും ഷ​ർ​ട്ടു​മാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖം തോ​ർ​ത്ത് ഉ​പ​യോ​ഗി​ച്ചു മ​റ​ച്ച​നി​ല​യി​ലാ​ണ്.

രാ​ത്രി 12:01 ഒ​ന്ന് എ​ന്നാ​ണ് മോ​ഷ​ണ​സ​മ​യം കാ​മ​റ​യി​ൽ കാ​ണി​ക്കു​ന്ന​ത്. ഇ​ന്നു പു​ല​ർ​ച്ചെ ആ​റി​ന് ഷ​ട്ട​ർ പ​കു​തി തു​റ​ന്നു വ​ച്ച നി​ല​യി​ൽ വ​ഴി​യാ​ത്ര​ക്കാ​രാ​ണ് മോ​ഷ​ണ​ശ്ര​മം ആ​ദ്യം കാ​ണു​ന്ന​ത്. ഈ ​സ്ഥാ​പ​ന​ത്തി​ന് 200 മീ​റ്റ​ർ അ​ക​ലെ​യു​ള്ള പൂ​ട്ടി​യി​ട്ട വീ​ട്ടി​ലും മോ​ഷ്ടാ​വ് ക​ട​ന്നി​ട്ടു​ണ്ട്.

അ​യ്യ​പ്പ​ൻ​കാ​വ് പ​രേ​ത​നാ​യ അ​ബ്ദു​ൾ സ​ത്താ​റി​ന്‍റെ വീ​ട്ടി​ൽ ഭാ​ര്യ സു​ബൈ​ദ ത​നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞാ​ഴ്ച വീ​ടി​ന്‍റെ ഭി​ത്തി​യി​ടി​ഞ്ഞു വീ​ണ​തി​നാ​ൽ വീ​ടു​പൂ​ട്ടി സ​മീ​പ​ത്തെ വീ​ട്ടി​ലാ​ണ് രാ​ത്രി ക​ഴി​യു​ന്ന​ത്. വീ​ട്ടി​ന​ക​ത്തു​ള്ള അ​ല​മാ​ര പൊ​ളി​ച്ച നി​ല​യി​ലാ​ണ്. ഇ​തി​ന​ക​ത്ത് പ​ണ​മോ മ​റ്റു വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല.
മീ​നാ​ക്ഷി​പു​രം എ​സ്ഐ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘ​മെ​ത്തി പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി.

Related posts