മകന്റെ വധുവായെത്തിയിരിക്കുന്നത് 20 വര്‍ഷം മുമ്പ് കാണാതായ മകളെന്നറിഞ്ഞ് അമ്പരന്ന് അമ്മ ! ഒടുവില്‍ സംഭവിച്ചത്…

മകന്റെ വിവാഹദിവസമാണ് അമ്മ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്. തന്റെ മകന്റെ വധുവാകുന്ന പെണ്‍കുട്ടി സ്വന്തം മകളാണെന്നതായിരുന്നു ആ സത്യം.

ചൈനയിലെ സുഷോഹു എന്ന സ്ഥലത്താണ് വിചിത്ര സംഭവം നടന്നത്. തന്റെ മരുമകളുടെ കയ്യില്‍ലെ മറുകാണ് അമ്മയില്‍ സംശയം ജനിപ്പിച്ചത്. തനിക്ക് നഷ്ടമായ മകളുടെ കയ്യിലും സമാനമായ മറുക് ഉണ്ടായിരുന്നു എന്ന് അമ്മ ഓര്‍ത്തു.

ഈ മറുക് കണ്ട സ്ത്രീ മരുമകളുടെ മാതാപിതാക്കളെ സമീപിച്ചു. 20 വര്‍ഷം മുമ്പ് ഇവര്‍ ദത്തെടുത്ത് വളര്‍ത്തിയ മകളാണെന്ന സത്യം വെളിപ്പെടുത്തി.

വഴിയരികില്‍ ഒറ്റയ്ക്ക് കണ്ട പെണ്‍കുഞ്ഞിനെ ഇവര്‍ എടുത്ത് വളര്‍ത്തുകയായിരുന്നു. ഈ കഥ കേട്ട പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു. തന്റെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തിയതില്‍ അവള്‍ക്ക് സന്തോഷവുമായി.

എന്നാല്‍ ഈ കഥ ഇവിടെ അവസാനിച്ചില്ല. തന്റെ മുതിര്‍ന്ന സഹോദരനെ വിവാഹം ചെയ്യേണ്ടി വന്നല്ലോ എന്ന സങ്കടമായി പെണ്‍കുട്ടിയ്ക്ക്.

പക്ഷേ അവിടെ സന്തോഷകരമായ മറ്റൊരു ട്വിസ്റ്റുണ്ടായി. ഇവരുടെ വിവാഹത്തിന് ഒരു എതിര്‍പ്പുമുണ്ടാകില്ലെന്നും കാരണം താന്‍ ദത്തെടുത്ത മകനെയാണ് പെണ്‍കുട്ടി വിവാഹം ചെയ്തതെന്നും അമ്മ വെളിപ്പെടുത്തി.

ഇതോടെ വളരെ സന്തോഷത്തോടെ വിവാഹചടങ്ങുകള്‍ പൂര്‍ത്തിയായി. വരനും വധുവും അമ്മയും ബന്ധുക്കളുമെല്ലാം ഹാപ്പി.

Related posts

Leave a Comment