ഫോ​ട്ടോ കൊ​ടു​ക്കൂ, ജീ​വ​ൻ വേ​റെ ലെ​വ​ലാ​ക്കും! മോ​ട്ടോ​ഗ്രാ​ഫി​യി​ല്‍ വി​സ്മ​യം തീ​ര്‍​ക്കു​ക​യാ​ണു ജീ​വ​ന്‍ എ​ന്ന വി​ദ്യാ​ർ​ഥി

അ​ങ്ക​മാ​ലി: ഫോ​ട്ടോ​ക​ളു​ടെ പ​ശ്ചാ​ത്ത​ലം മാ​റ്റി അ​ടി​പൊ​ളി​യാ​ക്കു​ന്ന മോ​ട്ടോ​ഗ്രാ​ഫി​യി​ല്‍ വി​സ്മ​യം തീ​ര്‍​ക്കു​ക​യാ​ണു ജീ​വ​ന്‍ എ​ന്ന വി​ദ്യാ​ർ​ഥി.

ഒ​രു ഫോ​ട്ടോ ല​ഭി​ച്ചാ​ൽ അ​നു​യോ​ജ്യ​മാ​യ പ​ശ്ചാ​ത്ത​ല​മൊ​രു​ക്കി ചി​ത്ര​ത്തെ മ​റ്റൊ​രു ലെ​വ​ലി​ലേ​ക്ക് ഉ​യ​ർ​ത്തും. പ​ശ്ചാ​ത്ത​ലം മാ​റു​ന്ന​തോ​ടെ നാ​ട്ടി​ൻ​പു​റ​ത്തെ റോ​ഡി​ൽ ബൈ​ക്കി​ലി​രി​ക്കു​ന്ന​യാ​ൾ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ഏ​തെ​ങ്കി​ലും സി​റ്റി​യി​ലാ​ണെ​ന്ന പ്ര​തീ​തി​യു​ണ്ടാ​കും.

ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ​ക്കു രൂ​പം ന​ല്കി ശ്ര​ദ്ധേ​യ​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് അ​ങ്ക​മാ​ലി ക​റു​കു​റ്റി എ​ട​ക്കു​ന്നി​ലെ സാ​ജു ഏ​നാ​യി​യു​ടെ ഇ​ള​യ മ​ക​നാ​യ ജീ​വ​ന്‍.

ക​റു​കു​റ്റി സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പ്ല​സ് ടു ​പ​ഠ​ന​ശേ​ഷം ജീ​വ​ന്‍ തു​ട​ര്‍​പ​ഠ​ന​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്ത​തും ഇ​തേ വി​ഷ​യം​ത​ന്നെ. കോ​ത​മം​ഗ​ലം എ​ല്‍​ദോ മാ​ര്‍ ബ​സേ​ലി​യോ​സ് കോ​ള​ജി​ല്‍ ആ​നി​മേ​ഷ​ന്‍ ആ​ന്‍​ഡ് ഡി​സൈ​നിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​ണി​പ്പോ​ള്‍.

ഹൈ​സ്‌​കൂ​ള്‍ പ​ഠ​ന​ശേ​ഷം ത​ന്‍റെ ഇ​ന്‍​സ്റ്റാ​ഗ്രാം പേ​ജി​ല്‍ രൂ​പ​മാ​റ്റം വ​രു​ത്തി​യ മോ​ട്ടോ​ര്‍ ബൈ​ക്കു​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തു​ക​ണ്ട് ആ​കൃ​ഷ്ട​രാ​യ ചി​ല​ര്‍ അ​ത്ത​രം ചി​ത്ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഈ​രം​ഗ​ത്ത് സ​ജീ​വ​മാ​യ​ത്.

രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ക​വ​ര്‍ ചി​ത്ര​ങ്ങ​ളാ​യും ക​ല​ണ്ട​റാ​യും ടേ​ബി​ള്‍ ടോ​പ്പാ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്‍​പ്പെ​ടെ ഇ​പ്പോ​ൾ ഇ​ത്ത​രം ചി​ത്ര​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​ക്കാ​രു​ണ്ടെ​ന്നു ജീ​വ​ൻ പ​റ​യു​ന്നു. ഇ​തു​വ​ഴി പ​ണ​വും സ​ന്പാ​ദി​ക്കു​ന്നു.‌‌

ജീ​വ​ന്‍റെ motographer_kid_ എ​ന്ന ഇ​ന്‍​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ കാ​ണാം. ജീ​വ​ന്‍റെ സ​ഹോ​ദ​ര​ൻ ജെ​യി​നും ചി​ത്ര​ക​ല​യി​ല്‍ അ​ഭി​രു​ചി പു​ല​ര്‍​ത്തി​യി​രു​ന്നു. അ​മ്മ: ലി​ജി. പി​താ​വ് സാ​ജു ദീ​പി​ക ദി​ന​പ​ത്ര​ത്തി​ന്‍റെ ഏ​ജ​ന്‍റാ​ണ്.

Related posts

Leave a Comment