പേ​ട്രി​യ​റ്റ് ഒ​ടി​ടി​യി​ലേ​ക്ക്

മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ‍​ളാ​യെ​ത്തി​യ ‘പേ​ട്രി​യ​റ്റ്’ ഒ​ടി​ടി​യി​ലേ​ക്ക്. സീ ​ഫൈ​വ് ആ​ണ് സ്ട്രീ​മി​ങ് പാ​ർ​ട്ണ​ർ. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഇ​ക്കാ​ര്യം പ​ങ്കു​വെ​ച്ച​ത്. ട്വ​ന്‍റി- ട്വ​ന്‍റി ചി​ത്ര​ത്തി​നു ശേ​ഷ​മാ​ണ് ഇ​രു​വ​രും പേ​ട്രി​യ​റ്റി​ൽ ഒ​ന്നി​ച്ച​ത്. മെ​യ് ഒ​ന്നി​നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. പി​ന്നാ​ലെ ചി​ത്ര​ത്തി​ന് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്.

അ​ധി​കാ​ര രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ര​ഹ​സ്യ​ങ്ങ​ളു​ടെ​യും പോ​രാ​ട്ട​വു​മാ​യാ​ണ് ഇ​തി​ഹാ​സ താ​ര​ങ്ങ​ൾ ഒ​ന്നി​ച്ച​ത്. മ​ല​യാ​ളം സ്പൈ-​പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​റാ​യ ചി​ത്ര​ത്തെ പ്രേ​ക്ഷ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് തീ​യേ​റ്റ​റു​ക​ളി​ലെ​ത്തി ക​ണ്ട​ത്.​മ​ഹേ​ഷ് നാ​രാ​യ​ണ​ൻ തി​ര​ക്ക​ഥ എ‍​ഴു​തി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണി​ത്. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, രേ​വ​തി, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ വ​മ്പ​ൻ നി​ര ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ അ​ഭി​നേ​താ​ക്ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ചാ​വി​ഷ​യ​മു​ണ്ടാ​യി​രു​ന്നു. ആ​ന്‍റോ ജോ​സ​ഫ്, കെ ​ജി അ​നി​ൽ കു​മാ​ർ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്. അ​തേ​സ​മ​യം, ജൂ​ണ്‍ അ​ഞ്ചി​ന് ചി​ത്രം ഒ​ടി​ടി​യി​ലെ​ത്തും.

Related posts

Leave a Comment