ഉത്‌സവ സീസണിലെ വി​മാ​ന നി​ര​ക്ക് വ​ർ​ധ​ന; കേ​ര​ള​ത്തോ​ടു​ള്ള വി​വേ​ച​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഉ​ത്സ​വ സീ​സ​ണി​ൽ വി​ദേ​ശ​ത്തു​നി​ന്നു​ള്ള വി​മാ​ന നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​മാ​ന നി​ര​ക്ക് വ​ർ​ധ​ന​യി​ൽ കേ​ന്ദ്രം ഇ​ട​പെ​ടാ​ത്ത​ത് കേ​ര​ള​ത്തോ​ടു​ള്ള വി​വേ​ച​ന​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

നോ​ർ​ക്ക​യു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ള്ള പ്ര​വാ​സി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും വി​മാ​ന നി​ര​ക്കി​ൽ എ​ട്ട് ശ​ത​മാ​നം കു​റ​വ് ന​ൽ​കാ​മെ​ന്ന് ഒ​മാ​ൻ എ​യ​ർ​വേ​സു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് ന​ൽ​കാ​നു​ള്ള വി​ഷ​യം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts