ക്യാപ്റ്റന്‍ രാജുവിന്റെ സ്വപ്‌നം സഫലമാകുന്നു

ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ”മിസ്റ്റര്‍ പവനായി” എന്ന ചിത്രം വെള്ളിത്തിരയില്‍ എത്തുകയാണ്. ഈ മാസം അവസാനം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോട് അകം തന്നെ ഹിറ്റായി കഴിഞ്ഞു. ഇപ്പോഴത്തെ ട്രെന്‍ഡായി ട്രോള്‍ പേജുകളിലെ സ്ഥിരം കഥാപാത്രമാണ് പവനായി.

1997ല്‍ വിക്രം, ലൈല എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ”ഇതാ ഒരു സ്നേഹഗാഥ”യ്ക്കുശേഷം ക്യാപ്റ്റന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് മിസ്റ്റര്‍ പവനായി. നടന്‍ വിജയരാഘവന്റെ മകനുമായ ദേവദേവനാണ് മിസ്റ്റര്‍ പവനായിലെ മറ്റൊരു നായകന്‍. നടി പൊന്നമ്മ ബാബുവിന്റെ മകള്‍ പിങ്കിയാണ് നായിക. തിരക്കഥ രൂപക്, നിഷാക് ആണ് നിര്‍വ്വഹിച്ചത്.

Related posts