“ഇവിടെ ആ​ണ്‍​പി​ള്ളേ​ര്‍ ഉ​ണ്ട്, സ്ഥ​ലം വി​ട്ടോ’..! എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ സുരക്ഷയ്‌ക്കെത്തിയ പോലീസുകാരെ പറപ്പിച്ച്  മുഹമ്മദ് ഷിയാസ്

 


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സി​പി​എം-​കോ​ണ്‍​ഗ്ര​സ് സം​ഘ​ര്‍​ഷം തു​ട​രു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​ന് സു​ര​ക്ഷ​യൊ​രു​ക്കാ​നെ​ത്തി​യ പോ​ലീ​സു​കാ​രോ​ട് ക​യ​ര്‍​ത്ത് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്.

പാ​ര്‍​ട്ടി ഓ​ഫീ​സ് സം​ര​ക്ഷി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ണ്‍​പി​ള്ളേ​ര്‍ ഉ​ണ്ട്. ഞ​ങ്ങ​ള്‍ നെ​ഞ്ചു​വി​രി​ച്ചു നി​ന്നാ​ല്‍ മാ​ത്രം മ​തി. സി​പി​എ​മ്മി​ന്‍റെ കേ​ര​ള​ഘ​ട​ക​മാ​യ പോ​ലീ​സി​ന്‍റെ സു​ര​ക്ഷ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ന് ആ​വ​ശ്യ​മി​ല്ലെ​ന്നും എ​ത്ര​യും വേ​ഗം സ്ഥ​ലം​വി​ട്ടോ​ള​നും ഷി​യാ​സ് പോ​ലീ​സു​കാ​രോ​ട് പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​പി​സി​സി ഓ​ഫീ​സി​നു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​പ്പോ​ള്‍ എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​നു​നേ​രേ​യും അ​ക്ര​മ​സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് മു​ഹ​മ്മ​ദ് ഷി​യാ​സ് ഡി​സി​പി​യെ നേ​രി​ല്‍ വി​ളി​ച്ച് സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ല്‍ അ​ര്‍​ധ​രാ​ത്രി സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഡി​സി​സി​ക്ക് മു​ന്നി​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വ​രു​ത്തി​യ​പ്പോ​ൾ ഒ​രു പോ​ലീ​സു​കാ​ര​ൻ പോ​ലു​മി​ല്ലാ​യി​രു​ന്നു.

ഇ​ന്ന​ലെ പ​ക​ല്‍​സ​മ​യ​ത്ത് ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ല്‍ സു​ര​ക്ഷ​യ്‌​ക്കെ​ത്തി​യ പോ​ലീ​സ് വാ​ഹ​നം ക​ണ്ട​തോ​ടെ​യാ​ണ് പ്ര​സി​ഡ​ന്‍റ് പ്ര​കോ​പി​ത​നാ​യ​ത്.

പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഡി​സി​സി ഓ​ഫീ​സി​ല്‍ പ​ത്ര​സ​മ്മേ​ള​നം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു സം​ഭ​വം. ജീ​പ്പു​മാ​യി സ്ഥ​ലം കാ​ലി​യാ​ക്കി​ക്കോ.

താ​നൊ​ക്കെ കാ​ക്കി​ത​ന്നെ അ​ല്ലേ ഇ​ടു​ന്ന​ത്. അ​ല്ലാ​തെ ചു​വ​പ്പ​ല്ല​ല്ലോ തെ​മ്മാ​ടി​ക​ളേ. പാ​ര്‍​ട്ടി ഓ​ഫീ​സി​ന് സം​ര​ക്ഷ​ണ​മെ​ന്ന വ്യാ​ജേ​ന പോ​ലീ​സ് ഇ​ട​ത് അ​ക്ര​മി​ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് തി​രി​ച്ച​റി​യാ​നു​ള്ള ബോ​ധം ത​ങ്ങ​ള്‍​ക്കു​ണ്ട്.

ത​ല്‍​കാ​ലം ജ​ന​ത്തി​ന്‍റെ പ്ര​തി​ഷേ​ധ​ത്തി​ല്‍​നി​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കു സം​ര​ക്ഷ​ണം ഒ​രു​ക്കെ​ന്നും ഷി​യാ​സ് പ​റ​ഞ്ഞു. ഇ​തി​നു​ശേ​ഷ​വും പോ​ലീ​സ് സം​ഘം പ്ര​ദേ​ശ​ത്ത് തു​ട​ര്‍​ന്നു.

 

Related posts

Leave a Comment