കാ​ശ്മീ​രി പ​ണ്ഡി​റ്റു​ക​ളു​ടെ കൂ​ട്ട​ക്കൊ​ല​യും പ​ശു​വി​ന്റെ പേ​രി​ലു​ള്ള കൊ​ല​യും ത​മ്മി​ല്‍ യാ​തൊ​രു വ്യ​ത്യാ​സ​വു​മി​ല്ല ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി സാ​യ് പ​ല്ല​വി…

ക​ശ്മീ​രി പ​ണ്ഡി​റ്റു​ക​ളു​ടെ കൂ​ട്ട​ക്കൊ​ല​യും പ​ശു​വി​ന്റെ പേ​ര് പ​റ​ഞ്ഞ് ആ​ള്‍​ക്കൂ​ട്ടം ന​ട​ത്തു​ന്ന കൊ​ല​പാ​ത​ക​ങ്ങ​ളും ത​മ്മി​ല്‍ വ്യ​ത്യാ​സ​മി​ല്ലെ​ന്ന് ന​ടി സാ​യ് പ​ല്ല​വി.

വി​രാ​ട പ​ര്‍​വ്വം എ​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​മു​ഖ​ത്തി​ലാ​ണ് സാ​യ് പ​ല്ല​വി​യു​ടെ പ്ര​തി​ക​ര​ണം.

സാ​യ് പ​ല്ല​വി​യു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ട് ചോ​ദി​ക്കു​ക​യാ​യി​രു​ന്നു അ​വ​താ​ര​ക​ന്‍. ആ​ശ​യ​പ​ര​മാ​യി ഇ​ട​തോ വ​ല​തോ അ​തി​ല്‍ ഏ​താ​ണ് ശ​രി​യെ​ന്നോ അ​റി​യി​ല്ലെ​ന്ന് സാ​യ് പ​ല്ല​വി പ​റ​ഞ്ഞു.

ഞാ​ന്‍ വ​ള​ര്‍​ന്ന​ത് ഏ​തെ​ങ്കി​ലും ഒ​രു പ്ര​സ്ഥാ​ന​ത്തോ​ട് രാ​ഷ്രീ​യ​മാ​യി ചാ​ഞ്ഞു നി​ല്‍​ക്കു​ന്ന കു​ടും​ബ​ത്തി​ല​ല്ല. ഇ​ട​ത് വ​ല​ത് എ​ന്ന് കേ​ട്ടി​ട്ടു​ണ്ട്.

ഏ​താ​ണ് ശ​രി​യെ​ന്ന് അ​റി​യി​ല്ല. ക​ശ്മീ​ര്‍ ഫ​യ​ല്‍​സ് എ​ന്ന ചി​ത്ര​ത്തി​ല്‍ ക​ശ്മീ​രി പ​ണ്ഡി​റ്റു​ക​ളെ കൂ​ട്ട​ക്കൊ​ല ചെ​യ്ത​ത് കാ​ണി​ച്ചി​ട്ടു​ണ്ട്.

പ​ശു​വി​ന്റെ പേ​രി​ല്‍ ഒ​രു ഒ​രു മു​സ്ലി​മി​നെ ചി​ല​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​തും ഈ ​അ​ടു​ത്ത് സം​ഭ​വി​ച്ചു. ഇ​തു​ര​ണ്ടും ത​മ്മി​ല്‍ യാ​തൊ​രു വ്യ​ത്യാ​സ​വു​മി​ല്ല.

എ​ന്നോ​ട് ന​ല്ല മ​നു​ഷ്യ​നാ​കാ​നാ​ണ് കു​ടും​ബം പ​റ​ഞ്ഞ​ത്. അ​ടി​ച്ച​മ​ര്‍​ത്ത​പ്പെ​ട്ട​വ​ര്‍​ക്ക് വേ​ണ്ടി പ്ര​തി​ക​രി​ക്കു​ക. ആ ​നി​ല​പാ​ട് പ്ര​ധാ​ന​മാ​ണ്. നി​ങ്ങ​ള്‍ ന​ല്ല ഒ​രു വ്യ​ക്തി​യാ​ണെ​ങ്കി​ല്‍ തെ​റ്റി​നെ പി​ന്തു​ണ​യ്ക്കു​ക​യി​ല്ല,സാ​യ് പ​ല്ല​വി പ​റ​ഞ്ഞു.

‘വെ​ന്നെ​ല്ല’ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് സാ​യ് പ​ല്ല​വി വി​രാ​ട പ​ര്‍​വ്വ​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. പൊ​ലീ​സു​കാ​ര​നെ പ്ര​ണ​യി​ക്കു​ന്ന ന​ക്സ​ല്‍ ആ​യി​ട്ടാ​ണ് സാ​യ് പ​ല്ല​വി ചി​ത്ര​ത്തി​ല്‍ വേ​ഷ​മി​ടു​ന്ന​ത്.

റാ​ണ ദ​ഗു​ബാ​ട്ടി പൊ​ലീ​സു​കാ​ര​നാ​യി ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു. വേ​ണു ഉ​ഡു​ഗു​ള​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ന​ന്ദി​ത ദാ​സ്, പ്രി​യാ​മ​ണി, സ​റീ​ന വ​ഹാ​ബ്, ഈ​ശ്വ​രി റാ​വു, സാ​യ് ച​ന്ദ്, നി​വേ​ദ, ന​വീ​ന്‍ ച​ന്ദ്ര തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Related posts

Leave a Comment