Set us Home Page

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്ന ചോദ്യത്തിന് മുകേഷ് അംബാനി പറഞ്ഞ ഉത്തരം ശ്രദ്ധേയമാകുന്നു ! ഇയാള്‍ക്ക് ഒടുക്കത്തെ ബുദ്ധിയെന്ന് ആളുകള്‍…

ഇന്ത്യയിലെ ഒന്നാംനമ്പര്‍ പണക്കാരന്‍ മുകേഷ് അംബാനി ഒന്ന് അനങ്ങിയാല്‍ പോലും അത് വാര്‍ത്തയാകുക പതിവാണ്. മകള്‍ ഇഷയുടെ വിവാഹത്തോടനുബന്ധിച്ച തിരക്കിലാണ് അംബാനിയിപ്പോള്‍. മകളുടെ വിവാഹത്തിന്റെ ഭാഗമായി നടന്ന ആഘോഷവിരുന്നില്‍ മുകേഷ് അംബാനിയോടു കരണ്‍ജോഹര്‍ ചോദിച്ചു ‘ ഒരു ദിവസം രാവിലെ ഉണരുന്നത് നിത അംബാനി ആയിട്ടാണെങ്കില്‍ എന്തു ചെയ്യും ? നിത തനിക്കു ഭക്ഷണകാര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകളെല്ലാം എടുത്തു കളയുമെന്നായിരുന്നു മുകേഷ് അംബാനിയുടെ മറുപടി. ഇതുകേട്ട് സദസ്സിലാകെ കൂട്ടച്ചിരി. ഇത്തരത്തില്‍ നിരവധി കുസൃതി ചോദ്യങ്ങളാണു കരണിന്റെ റാപിഡ് ഫയറില്‍ അംബാനിയെ കാത്തിരുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെയും പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദിന്റെയും വിവാഹത്തിനു മുന്നോടിയായി ഉദയ്പൂരില്‍ നടന്ന ആഘോഷങ്ങളുടെ ഭാഗമായാണു കരണിന്റെ റാപിഡ് ഫയര്‍ അരങ്ങേറിയത്. വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്നായിരുന്നു അടുത്ത ചോദ്യം. ഒരു ബിസിനസ്സുകാരന്റെ ബുദ്ധിയോടെ ‘ഒരു രാഷ്ട്രീയ പാര്‍ട്ടി’ എന്ന ഉത്തരത്തില്‍ മറുപടി ഒതുക്കി.


ഇഷയെ സംബന്ധിക്കുന്ന ഒരു രഹസ്യം പറയാനും കരണ്‍ ആവശ്യപ്പെട്ടു. ഇഷയോടൊപ്പം തന്റെ കിടപ്പുമുറിയിലിരുന്ന് മുംബൈ ഇന്ത്യന്‍സിന്റെ മത്സരം കാണുമ്പോഴെല്ലാം ടീം വിജയിക്കുന്നെന്ന് അംബാനി. ആനന്ദ് തന്നെപ്പോലെ ഒരു ഭക്ഷണപ്രിയനാണെന്ന രഹസ്യവും അംബാനി തുറന്നു പറഞ്ഞു. ബോളിവുഡ് താരങ്ങളെ റാപിഡ് ഫയറില്‍ കുഴക്കി പരിചയമുള്ള കരണിന്റെ ചോദ്യങ്ങളില്‍നിന്ന് അംബാനി അതിസമര്‍ഥമായി കുതറി മാറിയപ്പോള്‍ സദസ്സില്‍ ചിരി തുടര്‍ന്നു.

ഉദയ്പുരിലാണ് ഇഷ അംബാനിയുടെ വിവാഹപൂര്‍വ ആഘോഷങ്ങള്‍ നടന്നത്. ആഢംബരംകൊണ്ടു ശ്രദ്ധേയമായ ആഘോഷം സ്റ്റേജ് ഷോകളേക്കാള്‍ ഗംഭീരം. 5100 പേര്‍ക്കു നടത്തിയ പ്രത്യേക അന്ന സേവയോടു കൂടി ആരംഭിച്ച ചടങ്ങുകള്‍ താരസാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. മുന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ മുഖ്യാഥിതിയായ ചടങ്ങില്‍ പ്രശസ്ത ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളും പ്രമുഖ വ്യവസായികളും പങ്കെടുത്തു.


ആഘോഷരാവിലെ സംഗീതനിശ അവതരിപ്പിച്ചതു ലോകപ്രശസ്ത പോപ് ഗായിക ബിയോണ്‍സായിരുന്നു. ഉദയ്പുരിലെ ഒബ്‌റോയ് ഉദയ്‌വിലസിലും ലേക് പാലസിലുമായിരുന്നു പരിപാടികള്‍ അരങ്ങേറിയത്. അതിഥികള്‍ക്കു ഇവിടെയെത്താന്‍ 100 ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകളാണു ഒരുക്കിയിരുന്നത്. കലാപരിപാടികളുമായി ബോളിവുഡ് താരങ്ങളും ആഘോഷത്തിനു മാറ്റുകൂട്ടി.മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും റൊമാന്റിക് നൃത്തം സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടി. ഇതോടൊപ്പമാണ് കരണ്‍ ജോഹറിന്റെ വളരെ പ്രശസ്തമായ റാപ്പിഡ് ഫയറില്‍ മുകേഷ് അംബാനി പങ്കെടുത്തത്. ഇന്ന് മുംബൈയിലുള്ള അംബാനിയുടെ വസതിയിലായിലാണ് ഇഷയും ആനന്ദും വിവാഹതരാകുന്നത്. ആഡംബരത്തിന്റെ കാര്യത്തില്‍ 37 വര്‍ഷം മുമ്പ് നടന്ന ചാള്‍സ്-ഡയാന വിവാഹവുമായാണ് ആളുകള്‍ അംബാനിയുടെ മകളുടെ വിവാഹത്തെ ഉപമിക്കുന്നത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS