1947ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യ ലോകത്തിലെ എണ്ണപ്പെട്ട സാമ്പത്തിക ശക്തികളുടെ നിരയിലേക്ക് വളരുന്ന കാഴ്ചയാണ് കണ്ടത്. ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയെടുത്താല്‍ തന്നെ നിരവധി ഇന്ത്യക്കാര്‍ അതില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് കാണാനാവും. എന്നാല്‍ മറുവശത്ത്, പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ ഏറ്റവും ശോഷണീയമായ നിലയിലാണ് ഇന്നുള്ളത്. നിലനില്‍പ്പിനായി ഐഎംഎഫ്, ചൈന, സൗദി അറേബ്യ, മറ്റ് ചില രാജ്യങ്ങള്‍ എന്നിവയെ ആശ്രയിക്കുന്ന പാകിസ്ഥാനില്‍ ഭൂരിഭാഗം ജനങ്ങളും മുഴുപ്പട്ടിണിയിലാണ്. ആകെ രക്ഷയുള്ളത് സെലിബ്രിറ്റികള്‍ക്ക് മാത്രം. പാക്കിസ്ഥാനിലെ ഏറ്റവും ധനികയായ സ്ത്രീയായി കണക്കാക്കപ്പെടുന്ന ഇഖ്റ ഹസ്സന് മാന്‍ഷ അത്തരത്തിലൊരു സെലിബ്രിറ്റിയാണ്. പാകിസ്ഥാനിലെ രണ്ടാമത്തെ വലിയ ധനികനായ മിയാന്‍ മുഹമ്മദ് മാന്‍ഷയുടെ മകനായ മിയാന്‍ ഒമര്‍ മാന്‍ഷയുടെ ഭാര്യയാണ് ഇഖ്റ ഹസ്സന്. പാകിസ്ഥാനിലെ ഏറ്റവും ധനികയായ സ്ത്രീയാണിവര്‍. പാകിസ്ഥാനിലെ വസ്തുവകകളും ലണ്ടനിലെ ഒരു 5-നക്ഷത്ര ഹോട്ടലും നിയന്ത്രിക്കുന്ന നിഷാത് ഹോട്ടല്‍സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസിന്റെ സിഇഒയാണ് ഇഖ്റ…
Read MoreTag: MUKESH AMBANI
അംബാനി കുടുംബത്തിന് 25 കോടി രൂപയുടെ പിഴയിട്ട് സെബി ! പിഴയടച്ചില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടും…
അംബാനി കുടുംബത്തിന് 25 കോടി രുപയുടെ പിഴ വിധിച്ച് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് പിഴയിട്ടിരിക്കുന്നത്. സംഭവം നടന്ന് 20 വര്‍ഷത്തിനു ശേഷമാണ് അംബാനി കുടുംബത്തിനെതിരായ നടപടി. 2000ലെ ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് മുകേഷ് അംബാനി, അനില്‍ അംബാനി, നിത അംബാനി, ടിന അംബാനി തുടങ്ങി 15 പേര്‍ക്കെതിരെ സെബിയുടെ നടപടി. 45 ദിവസത്തിനകം പിഴയടിച്ചില്ലെങ്കില്‍ ആസ്തികള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഓപ്പണ്‍ ഓഫര്‍ നല്‍കുന്നതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പ്രൊമോട്ടര്‍മാര്‍ പരാജയപ്പെട്ടുവെന്നാണ് സെബിയുടെ കണ്ടെത്തല്‍. 1994ല്‍ പുറത്തിറക്കിയ നിക്ഷേപപത്രങ്ങള്‍ പരിവര്‍ത്തനംചെയ്തതിനുശേഷം 2000ല്‍ റിലയന്‍സിന്റെ പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം 6.83ശതമാനം വര്‍ധിച്ചെന്നാണ് ആരോപണം. അന്ന് നിലനിന്നിരുന്ന ഏറ്റെടുക്കല്‍ ചട്ടംപ്രകാരം 15 ശതമാനം മുതല്‍ 55 ശതമാനംവരെ ഓഹരികള്‍ കൈവശമുള്ളവരുടെ ഏറ്റെടുക്കല്‍ പരിധി വര്‍ഷം അഞ്ചു ശതമാനംമാത്രമായിരുന്നു. അതില്‍കൂടുതലുള്ള…
Read Moreഇതു വെറും സാമ്പിള്‍ ! യഥാര്‍ഥ വെടിക്കെട്ട് വരാനിരിക്കുന്നതേയുള്ളൂ; മുകേഷ് അംബാനിയ്‌ക്കെതിരേ വീണ്ടും ഭീഷണിയുമായി തീവ്രവാദ ഗ്രൂപ്പ്…
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്കുമുന്നില്‍ കാറില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ജയ്ഷ് അല്‍ ഹിന്ദ്. സോഷ്യല്‍ മെസേജിംഗ് ആപ്പായ ടെലഗ്രാം വഴിയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. തീവ്രവാദ ബന്ധം തള്ളിക്കളഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തുള്ള സന്ദേശം എത്തിയത്. ‘അംബാനിയുടെ വീടിനടുത്ത് വാഹനം എത്തിച്ച തങ്ങളുടെ സഹോദരന്‍ സുരക്ഷിതമായി വീട്ടിലെത്തി. ഇത് ഒരു ട്രെയിലര്‍ മാത്രമായിരുന്നു, വലിയത് വരാനിരിക്കുന്നു’ എന്ന സന്ദേശമാണ് പുറത്തുവിട്ടത്. വ്യാഴാഴ്ചയാണ് അംബാനിയുടെ അഡംബര വസതിയായ അന്റിലയുടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കോര്‍പിയോയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഒപ്പം ഭീഷണിക്കത്തും കണ്ടെടുത്തിരുന്നു. ടെലിഗ്രാം ആപ്പിലെ സന്ദേശത്തില്‍ ബിറ്റ്കോയിന്‍ വഴി പണം ആവശ്യപ്പെട്ടിട്ടുണ്ട്. ‘ആവശ്യങ്ങള്‍ അംഗീകരിക്കില്ലെങ്കില്‍ അടുത്ത തവണ വാഹനം നിങ്ങളുടെ കുട്ടികളുടെ കാറിലേക്കായിരിക്കും പാഞ്ഞു കയറുക’ എന്ന് സന്ദേശത്തില്‍ പറയുന്നു. മുകേഷ്…
Read Moreകൊറോണക്കാലത്ത് ബെസോസ് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ ശതകോടീശ്വരന്മാരുടെ സമ്പത്ത് കുതിച്ചുയരുന്നു; കണക്കുകള്‍ കണ്ണു തള്ളിക്കുന്നത്…
കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള വ്യവസായികള്‍ക്ക് കനത്ത തിരിച്ചടി നേരിടുമ്പോള്‍ അമേരിക്കന്‍ ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ ന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. അമേരിക്കയില്‍ ദശലക്ഷങ്ങള്‍ പട്ടിണിയും തൊഴിലില്ലായ്മയും മൂലം വലയുമ്പോഴാണ് ലോക കോടീശ്വരനായ ആമസോണ്‍ മേധാവി ജെഫ് ബെസോസ് ഉള്‍പ്പെടെയുള്ള ശതകോടീശ്വരന്മാരുടെ സമ്പത്ത് കുതിച്ചുയര്‍ന്നത്. ആമസോണ്‍ മേധാവി ജെഫ് ബസോസിന്റെ ആസ്തിയില്‍ 2020 ജനുവരി ഒന്നുവരെ ആസ്തിയില്‍ കൂട്ടിചേര്‍ത്തത് 25 ബില്യന്‍ ഡോളറില്‍ അധികമാണ്. എന്നാല്‍ തൊഴിലാളികള്‍ തങ്ങളുടെ തൊഴില്‍ സാഹചര്യത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മാത്രം ബെസോസിന്റെ ആസ്തിയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് രണ്ടു ബില്യണ്‍ ഡോളറാണ്. ഇന്‍സ്റ്റ്യൂട്ട് പോളിസി സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് പ്രകാരം തൊഴിലില്ലായ്മാ നിരക്ക് 15 ശതമാനത്തിലെത്തിയപ്പോള്‍ അമേരിക്കന്‍ ശതകോടീശ്വരന്മാര്‍ മാര്‍ച്ച് 18നും ഏപ്രില്‍ 10നും ഇടയില്‍ 282 ബില്യണ്‍ ഡോളര്‍ – അതായത് പത്ത് ശതമാനം വര്‍ധനവുണ്ടായെന്നാണ് വ്യക്തമാക്കുന്നത്. അമേരിക്കന്‍ ഐക്യനാടുകളിലെ ശതകോടീശ്വരന്മാരുടെ ആസ്തി ഇപ്പോള്‍ ആകെ 3.229…
Read Moreമുകേഷ് അംബാനിയുടെ എതിരാളികള്‍ക്ക് ശുഭവാര്‍ത്ത ! അംബാനി മീഡിയ ബിസിനസില്‍ നിന്ന് പിന്മാറുന്നു…
എതിരാളികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും കോടീശ്വരനുമായ മുകേഷ് അംബാനി. മീഡിയ ബിസിനസില്‍നിന്ന് പിന്മാറാന്‍ അംബാനി തീരുമാനിച്ചതായാണ് വിവരം. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നെറ്റ് വര്‍ക്ക് 18 മീഡിയ ആന്റ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് വില്‍ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈംസ് ഓഫ് ഇന്ത്യയുടെ പബ്ലിഷര്‍മാരായ ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ബെന്നറ്റ് കോള്‍മാന്‍ അധികൃതര്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. നെറ്റ്‌വര്‍ക്ക് മീഡിയ കനത്ത നഷ്ടമുണ്ടാക്കിയതാണ് മറിച്ചുചിന്തിക്കാന്‍ മുകേഷ് അംബാനിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കമ്പനി 178 കോടി രൂപ നഷ്ടമുണ്ടാക്കിയിരുന്നു. 2014ലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് 56 പ്രാദേശിക ചാനലുകള്‍ ഉള്‍പ്പെടുന്ന നെറ്റ് വര്‍ക്ക് 18 സ്വന്തമാക്കിയത്. മണികണ്‍ട്രോള്‍, ന്യൂസ് 18, സിഎന്‍ബിസിടിവി18ഡോട്ട്കോം, ക്രിക്കറ്റ്നെക്സ്റ്റ്, ഫെസ്റ്റ്പോസ്റ്റ് തുടങ്ങിയവയും കമ്പനിയുടെ ഭാഗമാണ്.
Read Moreഅതാണ് അംബാനി ! താന്‍ കാരണം കടംകേറി മുടിഞ്ഞിരിക്കുന്ന എതിരാളികള്‍ക്ക് കടം വീട്ടാനുള്ള വഴി പറഞ്ഞുകൊടുത്ത് അംബാനി; 49,990കോടിയുടെ കടം വീട്ടാന്‍ അംബാനി പറഞ്ഞു കൊടുത്ത തന്ത്രം ഇങ്ങനെ…
റിലയന്‍സ് ജിയോ ഒഴികെയുള്ള രാജ്യത്തെ എല്ലാ ടെലികോം കമ്പനികളും വലിയ നഷ്ടത്തിലാണ് മുമ്പോട്ടു പോകുന്നത്. ഈ കമ്പനികളെല്ലാം കൂടി 49,990 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിനു നല്‍കാനുള്ള കുടിശ്ശിക. ഈ കുടിശ്ശിക എത്രയും പെട്ടെന്ന് തീര്‍ക്കാന്‍ ദിവസങ്ങള്‍ക്കു മുമ്പാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇപ്പോള്‍ ഈ തുക വീട്ടാനുള്ള വഴി കമ്പനികള്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് റിലയന്‍സ് മേധാവി മുകേഷ് അംബാനി. ഇതോടൊപ്പം ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ അംബാനി എതിര്‍ക്കുകയും ചെയ്തു. ഭാരതി എയര്‍ടെല്‍ ലിമിറ്റഡിന് എളുപ്പത്തില്‍ വലിയ തുക സമാഹരിക്കാന്‍ കഴിയും. കമ്പനിയുടെ സ്വത്തുക്കളോ ഓഹരികളോ വിറ്റുകൊണ്ട് ഈ തുക ലഭ്യമാക്കാമെന്നാണ് അംബാനിയുടെ വാദം. വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് സര്‍ക്കാരിന്റെ കുടിശ്ശിക അടയ്ക്കാനുള്ള വിഭവങ്ങളുടെ ക്ഷാമമില്ലെന്നാണ് റിലയന്‍സ് ജിയോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഭാരതിക്കും വോഡഫോണും ഐഡിയയും 49,990 കോടി…
Read Moreമുകേഷ് അംബാനിയുടെ ഡ്രൈവറുടെ ശമ്പളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും; ഡ്രൈവറാകാനുള്ള യോഗ്യതകള്‍ കേട്ടാല്‍ ബോധം പോകും…
മുകേഷ് അംബാനിയുടെ ജീവിതം എത്രമാത്രം ആഢംബരപൂര്‍ണമാണെന്ന് പറയേണ്ട കാര്യമില്ലല്ലോ ? മുകേഷ് അംബാനി സഞ്ചരിക്കുന്ന വണ്ടി ഓടിക്കുന്ന ഡ്രൈവര്‍മാരുടെ ശമ്പളമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. നമുക്ക് ഊഹിക്കാവുന്നതിലുമപ്പുറമാണ് അവരുടെ ശമ്പളം. ഏകദേശം രണ്ട് ലക്ഷം രൂപയാണ് അംബാനി തന്റെ ഡ്രൈവര്‍മാര്‍ക്ക് ഒരു മാസത്തെ ശമ്പളമായി നല്‍കുന്നത്. എന്നാല്‍ മുകേഷ് അംബാനിയുടെ ഡ്രൈവറാകുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. മുകേഷ് അംബാനിക്ക് നൂറുകണക്കിന് കാറുകളുണ്ട്. ഒരു സ്വകാര്യ കമ്പനിയാണ് അംബാനിക്ക് ആവശ്യമായ ഡ്രൈവര്‍മാരെ നിയന്ത്രിക്കുന്നത്. മുകേഷ് അംബാനിയുടെ കാര്‍ ഡ്രൈവര്‍മാരെ തെരഞ്ഞെടുത്ത് നിയന്ത്രിക്കേണ്ട ഉത്തരവാദിത്വവും സ്വകാര്യ കമ്പനിക്കാണ്.കാര്‍ ഡ്രൈവിംഗ് പശ്ചാത്തലം, കാര്‍ ഓടിക്കുന്നതിലെ അനുഭവം, വിലകൂടിയ കാറുകള്‍ ഓടിക്കുന്നതിലെ അനുഭവം എന്നിവ കണക്കിലെടുത്താണ് മികച്ച ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നത്. ഭാഷാ വൈദഗ്ദ്ധ്യം, കാര്‍ ഡ്രൈവിംഗ് അനുഭവം, കാര്‍ റിപ്പയര്‍ പരിജ്ഞാനം എന്നിവയില്‍ അഭിമുഖങ്ങള്‍ നടത്തും. അതില്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഒരു നിശ്ചിത…
Read Moreരാജ്യത്തെ ജനജീവിതം മാറ്റിമറിയ്ക്കാന്‍ ജിയോ ഫൈബര്‍ ! സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്റര്‍നെറ്റും ടിവിയും ഫോണ്‍വിളിയുമെല്ലാം വെറും 700 രൂപയ്ക്ക് ;അംബാനി ഇന്ത്യക്കാരെ ഞെട്ടിക്കുന്നതിങ്ങനെ…
രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലും വിനോദത്തിലും വിപ്ലവകരമായ മാറ്റം വരുത്താന്‍ റിലയന്‍സ് ജിയോ ഗിഗാഫൈബര്‍ വരുന്നു. അത്യാധുനിക സൗകര്യങ്ങളോടെയാണ് ഗിഗാഫൈബര്‍ എത്തുന്നത്. റിലയന്‍സ് ജിയോയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ അഞ്ച് മുതല്‍ ജിയോ ഫൈബര്‍ അന്താരാഷ്ട്രതലത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ സേവനം ആരംഭിക്കും. 2016 ല്‍ തുടങ്ങിയ ബീറ്റാ പരീക്ഷണങ്ങള്‍ക്ക് വിരാമമിട്ടാണ് ജിയോ ഗിഗാഫൈബര്‍ ഇന്ത്യന്‍ ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഗിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കായി 1.5 കോടി രജിസ്ട്രേഷനുകളാണ് ഇതിനോടകം ലഭിച്ചത്. രണ്ട് കോടി വീടുകളിലേക്കും ഒന്നര കോടി വ്യവസായ സ്ഥാപനങ്ങളിലേക്കും സേവനം ലഭ്യമാക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 50 ലക്ഷം വീടുകളില്‍ ഗിഗാഫൈബര്‍ സേവനം നല്‍കുന്നുണ്ട്. സെക്കന്‍ഡില്‍ ഒരു ജിബി വരെ വേഗതയിലുള്ള ബ്രോഡ്ബാന്‍ഡ് സേവനം, അധിക ചിലവില്ലാതെ ലാന്‍ഡ്‌ലൈന്‍ സേവനം, അള്‍ട്രാ എച്ച്ഡി വിനോദം, വിര്‍ച്വല്‍ റിയാലിറ്റി ഉള്ളടക്കങ്ങള്‍, മള്‍ടി പാര്‍ട്ടി വീഡിയോ കോണ്‍ഫറന്‍സിങ്, ശബ്ദനിയന്ത്രിതമായ വിര്‍ച്വല്‍…
Read Moreമുംബൈയില്‍ സിംഗപ്പൂര്‍ മോഡലില്‍ മെഗാസിറ്റി പണിയാന്‍ മുകേഷ് അംബാനി ! 4300 ഏക്കറില്‍ 7500 കോടി ഡോളറിന്റെ നിക്ഷേപമിറക്കി നിര്‍മിക്കുന്ന റിലയന്‍സ് സിറ്റി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ രംഗത്തേക്കുള്ള അംബാനിയുടെ മാസ് എന്‍ട്രി…
മുംബൈ: എങ്ങനെ പണമുണ്ടാക്കാമെന്ന വിഷയത്തില്‍ ഒരു യൂണിവേഴ്‌സിറ്റി സ്ഥാപിച്ചാല്‍ അതിന്റെ വൈസ് ചാന്‍സലര്‍ ആക്കാന്‍ മുകേഷ് അംബാനിയേക്കാള്‍ പറ്റിയ ആള്‍ വേറെ ഉണ്ടാകില്ല. എന്തു തൊട്ടാലും സ്വര്‍ണമാകുന്ന ഗ്രീക്ക് ഇതിഹാസത്തിലെ മിഡാസിനെപ്പോലെയാണ് അംബാനി. കൈവയ്ക്കുന്നിടത്തെല്ലാം പൊന്നുവിളയും. ടെലികോം രംഗത്ത് ജിയോയുടെ മുന്നേറ്റം തന്നെ ഏറ്റവുമടുത്ത ഉദാഹരണം. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വിപണിയായ ഇന്ത്യയില്‍ മേധാവിത്വം സ്ഥാപിച്ചിരിക്കുന്ന ആമസോണിനെയും ഫ്‌ളിപ്പ് കാര്‍ട്ടിനെയും കടത്തിവെട്ടാന്‍ ഓണ്‍ലൈന്‍ ബിസിനസിലേക്കും അംബാനി കൈവച്ചു കഴിഞ്ഞു. എന്നാല്‍ ഇതുകൊണ്ടൊന്നും തീരുന്നില്ല അംബാനിയുടെ പദ്ധതികള്‍. മുംബൈയ്ക്ക് സമീപം സിംഗപ്പൂര്‍ മാതൃകയില്‍ മെഗാസിറ്റി പണിയാനാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തയ്യാറെടുക്കുന്നത്. ദീര്‍ഘകാലമായി അംബാനിയുടെ മനസ്സിലുള്ള പദ്ധതിയാണിത്. അച്ഛന്‍ ധീരുഭായി അംബാനി തന്നെ സ്വപ്നം കണ്ട യൂറോപ്യന്‍ രാജ്യങ്ങളോട് കിടപിടിക്കുന്ന ഇന്ത്യന്‍ നഗരം എന്ന സ്വപ്നത്തിലേക്കാണ് മകന്‍ കാലെടുത്തു വെക്കുന്നത്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തങ്ങളിലേക്ക് റിലയന്‍സ്…
Read Moreഈ പോക്കു പോയാല്‍ അംബാനി അധികം വൈകാതെ ലോകത്തെ ഏറ്റവും വലിയ സമ്പന്നനുമെന്നുറപ്പ് ! ഓണ്‍ലൈന്‍ വ്യാപാരരംഗത്ത് ഒന്നാമതുള്ള ലോകകോടീശ്വരന്‍ ജെഫ് ബെസോസിന്റെ ആമസോണിനെ കടത്തിവെട്ടാന്‍ അംബാനി മെനയുന്ന തന്ത്രങ്ങള്‍ ഇങ്ങനെ…
മുംബൈ: ടാറ്റയും ബിര്‍ലയും അരങ്ങുവാണിടത്താണ് ഒറ്റയ്ക്കു പടപൊരുതി ധീരുഭായ് അംബാനി എന്ന ഗുജറാത്തുകാരന്‍ കയറിവന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായത്. എന്നാല്‍ ധീരുഭായ് അംബാനി മരിച്ചതോടെ മക്കളായ മുകേഷും അനിലും സ്വത്തുക്കള്‍ പങ്കുവച്ചതോടെ ആളുകള്‍ കരുതി അംബാനി സാമ്രാജ്യത്തിന് ഇനി അധികം വളര്‍ച്ചയുണ്ടാവില്ലെന്ന്. പുലിയ്ക്കു പിറന്നത് പൂച്ചക്കുട്ടിയാവുമോ എന്നു പറഞ്ഞതു പോലെയായിരുന്നു പിന്നീട് ധീരുഭായിയുടെ മൂത്തമകന്‍ മുകേഷ് അംബാനിയുടെ വളര്‍ച്ച. അനുജന്‍ അനില്‍ ഒരു മികച്ച ബിസിനസ്മാനായി പേരെടുത്ത് അച്ഛന്റെ മഹിമ കാത്തെങ്കില്‍ മുകേഷ് വളര്‍ന്നത് ധീരുഭായ് അംബാനിയ്ക്കും മുകളിലേക്കായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയെടുത്താണ് മുകേഷ് അംബാനിയുടെ മുന്നേറ്റം. മുകേഷ് അംബാനിയെന്ന വ്യവസായ ഭീമന് മുന്നില്‍ ഇന്ന് ഇന്ത്യാ രാജ്യത്തിന്റെ വ്യവസായ നയങ്ങള്‍ പോലും വഴിമാറുന്ന അവസ്ഥയാണുള്ളത്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഫോബ്സ് പട്ടിക പ്രകാരം അതിസമ്പന്നരുടെ പട്ടികയില്‍ ഈ ഇന്ത്യന്‍ വ്യവസായി വന്‍ കുതിപ്പാണ് നടത്തിയത്. ഫോര്‍ബ്‌സിന്റെ ലോകത്തിലെ…
Read More