ക​ള്ള​ൻ​മാ​ർ ഇ​നി ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ടി വ​രും! തൃ​ക്ക​രി​പ്പൂ​രി​ൽ ക​വ​ർ​ന്ന 40 പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ മു​ക്കു പ​ണ്ടം

തൃ​ക്ക​രി​പ്പൂ​ർ: മാ​റി​യ കാ​ല​ത്ത് ക​ള്ള​ൻ​മാ​ർ ഇ​നി ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ടി വ​രും. ക​വ​ർ​ച്ച ന​ട​ത്തി​യ ആ​ഭ​ര​ണ​ങ്ങ​ൾ മു​ക്കു​പ​ണ്ട​മാ​ണോ എ​ന്ന് നോ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് അ​വ​ർ. തൃ​ക്ക​രി​പ്പൂ​ർ വ​ട​ക്കേ കൊ​വ്വ​ലി​ലെ പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ വീ​ട്ടു​കാ​രി​ല്ലാ​ത്ത സ​മ​യ​ത്ത് ക​വ​ർ​ച്ച ന​ട​ന്ന വി​വ​രം നാ​ടെ​ങ്ങു​മ​റി​ഞ്ഞെ​ങ്കി​ലും എ​ന്തൊ​ക്കെ ന​ഷ്ട​പ്പെ​ട്ടെ​ന്ന ആ​ശ​ങ്ക​യോ​ടെ നാ​ട്ടു​കാ​രും പോ​ലീ​സു​മെ​ത്തി​യ​പ്പോ​ഴാ​ണ് ക​ള്ള​ൻ​മാ​ർ​ക്കും അ​ക്കി​ടി പ​റ്റു​മെ​ന്ന് മ​ന​സി​ലാ​യ​ത്.

വീ​ട്ടു​കാ​ർ പു​റ​ത്തു പോ​യ വേ​ള​യി​ൽ വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന് കി​ട​പ്പു​മു​റി​ക​ളി​ൽ സൂ​ക്ഷി​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ മു​ഴു​വ​ൻ കൊ​ണ്ട് പോ​യി.

40 പ​വ​നി​ല​ധി​കം തൂ​ക്ക​മു​ള്ള വി​ദേ​ശ നി​ർ​മി​ത മു​ക്ക് പ​ണ്ട​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഇ​തോ​ടൊ​പ്പം അ​ര പ​വ​ൻ സ്വ​ർ​ണ​വും 5000 രൂ​പ​യും മാ​ത്ര​മാ​ണ് വീ​ട്ടു​കാ​ർ​ക്ക് ന​ഷ്ട​മാ​യ​ത്. വീ​ടി​ന് പി​ന്നി​ലെ ഷെ​ഡി​ലു​ണ്ടാ​യി​രു​ന്ന പി​ക്കാ​സും പാ​ര​യും കൈ​ക്കോ​ട്ടു​മെ​ടു​ത്താ​ണ് വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത​ത്. കി​ട്ടി​യ​തൊ​ക്കെ എ​ടു​ത്തു സ്ഥ​ലം വി​ട്ട ക​ള്ള​ന് ഇ​ങ്ങ​നെ​യൊ​രു അ​ക്കി​ടി പ്ര​തീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​വി​ല്ല.

Related posts