വില്ലേജ് ഓഫീസറെ മനപൂർവം കൂടുക്കിയത്; കൈക്കൂലിക്കാരനായ  യഥാർഥ പ്രതിയെ പിടികൂടണമെന്ന ആവശ്യവുമായി പൗരസമിതി


തി​രു​വി​ല്വാ​മ​ല: കൈ​ക്കൂ​ലി വാ​ങ്ങി​യ​ക്കേ​സി​ൽ ക​ണി​യാ​ർ​ക്കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​റെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​സ്തു​ത​ക​ൾ പു​റ​ത്തു​കൊ​ണ്ട് വ​ര​ണ​മെ​ന്ന് പൗ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. അ​റ​സ്റ്റി​ലാ​യ വി​ല്ലേ​ജ് ഓ​ഫീ​സ​റെ അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വം ക​ഴി​ഞ്ഞ​ദി​വ​സം ഉ​ണ്ടാ​യ​താ​യി പൗ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വി​ല്ലേ​ജ് ഓ​ഫീ​സി​ലെ രേ​ഖ​ക​ൾ ന​ൽ​കാ​ത്ത​തി​നും തെ​റ്റാ​യ രീ​തി​യി​ൽ സ​ർ​ട്ട​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കാ​ത്ത​തി​ലും ചി​ല​ർ​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സ​റോ​ട് വൈ​രാ​ഗ്യം ഉ​ണ്ടാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ ഇ​ങ്കി​ത​ത്തി​ന് വ​ഴ​ങ്ങാ​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നെ കു​ടു​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്നും വി​ല്ലേ​ജ് ഓ​ഫീ​സി​ലെ മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യാ​ണ് പ​രാ​തി​ക്കാ​ര​ൻ വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കി​യ​തെ​ന്നും പൗ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജു വെ​ട്ടു​കാ​ട​ൻ, ആ​ന​പ്പാ​റ ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts