മുളക് സ്പ്രേ ചെയ്ത് കൊറിയർ സ്ഥാപനത്തിൽനിന്ന് ഒ‌രു ലക്ഷം രൂപ അപഹരിച്ച കേസ്; പ്രതികളെ തിരിച്ചറിഞ്ഞു; ഉടൻ കുടുങ്ങുമെന്ന് പോലീസ്

കോ​ട്ട​യം: പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​മ​ധ്യ​ത്തി​ലെ എ​ക്സ്പ്ര​സ് ബീ​സ് കൊ​റി​യ​ർ സ​ർ​വീ​സ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​നേ​രേ മു​ള​കു​പൊ​ടി സ്പ്രേ ​ചെ​യ്തു ഒ​രു​ല​ക്ഷ​ം രൂ​പ പി​ടി​ച്ചു​പ​റി​ച്ചവ​രെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി​യി​ൽ​നി​ന്നും ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണു പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​വ​ർ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തി​രു​വാ​തു​ക്കൽ സ്വ​ദേ​ശി​ക​ളാ​യ ബാ​ദു​ഷ​യും അ​ഖി​ലു​മാ​ണു പ​ണം ക​വ​ർ​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

കോ​ട്ട​യം പോ​സ്റ്റ് ഓ​ഫീസ് റോ​ഡി​ലെ കി​ഴ​ക്കേ​തി​ൽ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സ്പ്ര​സ് ബീ​സ് കൊ​റി​യ​ർ സ​ർ​വീസ് ഓ​ഫീസിൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.01നാ​ണു ക​വ​ർ​ച്ച ന​ട​ന്ന​ത്. ക​വ​ർ​ച്ച​യ്ക്കു​ശേ​ഷം പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ സം​ഘം ര​ക്ഷ​പ്പെടു​ന്ന​തി​നി​ട​യി​ൽ പ​ണം നി​ല​ത്തു​വീ​ണു പോ​ലീ​സി​നു ല​ഭി​ച്ചു. ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന മാ​നേ​ജ​ർ പു​തു​പ്പ​ള്ളി പു​തു​പ്പ​റ​ന്പി​ൽ സ​നീ​ഷ് ബാ​ബു (25), സൂ​പ്പ​ർ​വൈ​സ​ർ കാ​ഞ്ഞി​രം അ​ടി​വാ​ക്ക​ൽ നി​കേ​ഷ് (25), ഇ​ന്‍റ​ർ​വ്യൂ​വി​ന് എ​ത്തി​യ നാ​ട്ട​കം വ​ട​ക്ക​ത്ത് വി​ഷ്ണു (26) എ​ന്നി​വ​ർ​ക്കു​നേ​രെ​യാ​ണു കു​രു​മു​ള​ക് സ്പ്രേ ​പ്ര​യോ​ഗി​ച്ച​ത്.

കു​രു​മു​ള​ക് പ്ര​യോ​ഗ​ത്തി​ൽ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി മ​ട​ങ്ങി. പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡി​ൽ​നി​ന്നും സി​എം​എ​സ് കോ​ള​ജ് ഭാ​ഗ​ത്തേക്കുള്ള ഇ​ട​വ​ഴി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് ര​ണ്ടു​പേ​ർ എ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ൾ​ക്കു തു​ട​ക്കം. ഈ ​സ​മ​യം അ​വ​ധി​ക്കു​ശേ​ഷം ബാ​ങ്കി​ൽ അ​ട​യ്ക്കാ​നു​ള്ള പ​ണം ജീ​വ​ന​ക്കാ​ർ എ​ണ്ണി​തി​ട്ട​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്‍റ​ർ​വ്യൂ​വി​ന് എ​ത്തി​യ വി​ഷ്ണു ക​സേ​ര​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു.

ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് ഓ​ഫീസി​ലേ​ക്ക് ക​ട​ന്നെ​ത്തി​യ​യാ​ൾ കയ്യിൽ ക​രു​തി​യ കു​രു​മു​ള​ക് സ്പ്രേ ​ജീ​വ​ന​ക്കാ​ർ​ക്കു​നേരേ പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മു​ഖം​മ​റ​ച്ച​യാ​ൾ എ​ണ്ണി​തി​ട്ട​പ്പെടു​ത്തി മേ​ശ​പ്പുറ​ത്തു​വച്ചി​രു​ന്ന 91,706 രൂ​പ​യു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഓ​ണ്‍​ലൈ​ൻ വ​ഴി​യ​ട​ക്കം സാ​ധ​ന​ങ്ങ​ളു​ടെ ഇ​ട​പാ​ട് ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ൽ 10 ല​ക്ഷ​ത്തി​ൽ​പ്പരം രൂ​പ​യു​ണ്ടാ​യി​രു​ന്നു. ഓ​ണാ​വ​ധി​യാ​യ​തി​നാ​ൽ തു​ക ബാ​ങ്കി​ൽ അ​ട​ച്ചി​രു​ന്നി​ല്ല. ഇ​തു തി​രി​ച്ച​റി​ഞ്ഞുള്ള ആ​സൂ​ത്രി​ത​നീ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെന്ന് സം​ശ​യ​മു​ണ്ട്.

ഓ​ഫീസി​ൽ സൂ​ക്ഷി​ച്ച പ​ണം കെ​ട്ടു​ക​ളാ​ക്കി എ​ണ്ണി​തി​ട്ട​പ്പെ​ടു​ത്തി ബാ​ങ്കി​ൽ അ​ടയ്​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച​ത്തെ ക​ള​ക്ഷ​ൻ തു​ക​യാ​ണ് ന​ഷ്ട​മാ​യ​ത്. ബ​ഹ​ളം​കേ​ട്ട് സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ൾ എ​ത്തി​യ​തോ​ടെ മോ​ഷ്ടാ​ക്ക​ൾ സ​മീ​പ​ത്തെ തി​രു​ന​ക്ക​ര സ്വാ​മി​യാ​ർ മ​ഠം ഭാ​ഗ​ത്തേ​ക്കു​ള്ള ഇ​ടു​ങ്ങി​യ വ​ഴി​യി​ലൂ​ടെ ഓ​ടി​മറ​ഞ്ഞു.

ഇ​തി​നി​ടെ, 70,000 രൂ​പയോളം താ​ഴെ​വീ​ണു. ഇ​തു തി​രി​കെ കി​ട്ടി​യെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ട സം​ഘ​ത്തെ പി​ടി​കൂ​ടാ​നാ​യി​ല്ല. കു​രു​മു​ള​ക് സ്പ്രേ​ പ്ര​യോ​ഗ​ത്തി​ന് ഇ​ര​യാ​യ ജീ​വ​ന​ക്കാ​രി​ൽ​നി​ന്നും പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തു. രാ​വി​ലെ ഓ​ഫീസ് തു​റ​ന്ന​തി​നു പി​ന്നാ​ലെ അ​ക്ര​മി​സം​ഘം കൊ​റി​യ​ർ സ​ർ​വീസി​ലെ​ത്തി​യി​രു​ന്നു. കൊ​റി​യ​ർ അ​യയ്ക്കാ​നു​ണ്ടെ​ന്നു പ​റ​ഞ്ഞു വി​ലാ​സ​വും ചോ​ദി​ച്ചാ​ണ് ഇ​വ​ർ മ​ട​ങ്ങി​യ​ത്.

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഓ​ഫി​സി​ലെ​യും സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.കോ​ട്ട​യം വെ​സ്റ്റ് സി​ഐ എം.​ജെ. അ​രു​ണ്‍ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഘ​ത്തി​ൽ മൂ​ന്നു പേ​രു​ള്ള​താ​യി പോ​ലീ​സിന് സം​ശ​യ​മു​ണ്ട്. സം​ഘാം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളു​ടെ അ​മ്മ​യെ ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്തി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ അ​ട​യ്ക്കാ​ൻ പ​ണം ക​ണ്ടെ​ത്താ​നാ​ണു ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്നാ​ണ് സം​ശ​യം.

Related posts