ഇന്ന് മോ​ദി​യു​ടെ 69 പി​റ​ന്നാ​ൾ! കോ​ണ്‍​ഗ്ര​സ് വോ​ള​ണ്ടി​യ​റാ​യ മോദി; ചിത്രം വൈറൽ

ആ​റാ​മ​ത്തെ വ​യ​സി​ൽ ന​രേ​ന്ദ്ര മോ​ദി കോ​ണ്‍​ഗ്ര​സ് വോ​ള​ണ്ടി​യ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സാ​ണ് ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ ന​ല്‌​കി​യ​ത്. അ​ന്ന് അ​ദ്ദേ​ഹം ആ​ർ​എ​സ്എ​സി​ന്‍റെ ബാ​ല​സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ൻ ആ​യി​രു​ന്നെ​ന്നും ജീ​വ​ച​രി​ത്ര​കാ​ര​ൻ​മാ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്നു.

സ്വ​ന്തം ഗ്രാ​മ​മാ​യ വ​ഡ്ന​ഗ​റി​ൽ പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ റാ​സി​ക്ഭാ​യ് ദ​വേ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കോ​ണ്‍​ഗ്ര​സ് പ​രി​പാ​ടി​യു​ടെ വോ​ള​ണ്ടി​യ​റാ​യാ​ണ് മോ​ദി പ്ര​വ​ർ​ത്തി​ച്ച​ത്. ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ പ​രി​പാ​ടി​യി​ൽ ചെ​റി​യ കു​ട്ടി​ക്ക് എ​ന്ത് ചെ​യ്യാ​നാ​കു​മെ​ന്ന് റ​സി​ക് ഭാ​യ് ദേവ് ആ​രാ​ഞ്ഞ​പ്പോ​ൾ മോ​ദി ത​ന്നെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ബാ​ഡ്ജു​ക​ൾ വി​ൽ​ക്കു​ക​യോ വി​ത​ര​ണം ചെ​യ്യു​ക​യോ ചെ​യ്യാം എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വച്ച​ത്.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കി​ട​യി​ൽ അ​ദ്ദേ​ഹം ബാ​ഡ്ജു​ക​ൾ വി​റ്റ് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി. പി​ന്നി​ടു​ള്ള കു​റ​ച്ചു​കാ​ലം കൂ​ടി മോ​ദി വ​ഡ്ന​ഗ​റി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി. നരേ​ന്ദ്ര​മോ​ദി​യു​ടെ ജീ​വി​ത​ത്തെ കു​റി​ച്ച് എം.​വി കാ​മ​ത്തും കാ​ലി​ന്ദി ര​ന്ധേ​രി​യും ചേ​ർ​ന്നെ​ഴു​തി​യ മാ​ൻ ഓ​ഫ് ദ ​മൊ​മ​ന്‍റ് എ​ന്ന പു​സ്ത​ക​ത്തി​ൽ 1956 ലെ ​ഈ സം​ഭ​വ​ത്തെ കു​റി​ച്ച് പ​റ​യു​ന്നു. വ​ഡ്ന​ഗ​റി​ൽ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​വും മ​ഹാ​ത്മാ ഗാ​ന്ധി​യു​ടേ​യും വി​നോ​ബ ഭാ​വെ​യു​ടെ​യും അ​നു​യാ​യി​യാ​യ ദ്വാ​ര​ക ദാ​സ് ജോ​ഷി ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​മു​ണ്ട്.

മോ​ദി​യു​ടെ 69-ാം പി​റ​ന്നാ​ൾ ദി​ന​മാ​ണ് ഇ​ന്ന്. പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ഗു​ജ​റാ​ത്തി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. അ​ഹ​മ്മ​ദാ​ബാ​ദി​ൽ എ​ത്തു​ന്ന മോ​ദി അ​മ്മ ഹീ​രാ​ബെ​ന്നി​നെ സ​ന്ദ​ർ​ശി​ക്കു​ന്നു​മു​ണ്ട്.

Related posts