ട്രെയിനിലെ ലേഡീസ് കോച്ചിൽ പരസ്യമായി മയക്കുമരുന്നുപയോ​ഗിച്ച് യുവാവ്; വീഡിയോ വൈറൽ

ട്ര​യി​ൻ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല​ത​രം വാ​ർ​ത്ത​ക​ളാ​ണി​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ട്ര​യി​ൻ പാ​ൻ​ട്രി​യി​ൽ ഓ​ടി​ക​ളി​ച്ച ഇ​ത്തി​രി കു​ഞ്ഞ​ൻ എ​ലി​ക​ളു​ടെ വാ​ർ​ത്ത​യു​ടെ ചൂ​ടാ​റും മു​മ്പേ ഇ​താ മ​റ്റൊ​രു വാ​ർ​ത്ത സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വെെ​റ​ലാ​വു​ക​യാ​ണ്. 

മും​ബൈ ലോ​ക്ക​ൽ ട്രെ​യി​നി​ലെ ലേ​ഡീ​സ് കോ​ച്ചി​നു​ള്ളി​ൽ നി​ന്നെ​ടു​ത്ത വീ​ഡി​യോ ആ​ണി​ത്. സം​ഭ​വം അ​ൽ​പം ഗൗ​ര​വ​മു​ള്ള കാ​ര്യ​മാ​ണ്.

ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്ര​യി​നി​ൽ ഒ​രു ചെ​റു​പ്പ​ക്കാ​ര​ൻ വാ​തി​ലി​ൽ നി​ന്നു ഫോ​ൺ നോ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. യു​വാ​വി​ന്‍റെ മ​റ്റെ ക​യ്യി​ൽ ഒ​രു തു​വാ​ല​യും പി​ടി​ച്ചി​ട്ടു​ണ്ട്. ഇ​ട​ക്ക് ഇ​ട​ക്ക് തു​വാ​ല മു​ഖ​ത്തേ​ക്ക് അ​ടു​പ്പി​ക്കു​മു​ണ്ട്. 

ഒ​റ്റ നോ​ട്ട​ത്തി​ൽ യു​വാ​വി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ ഭാ​വ പ​ക​ർ​ച്ച ഒ​ന്നും ത​ന്നെ തോ​ന്നി​ല്ല. യു​വാ​ല വെ​ച്ച് മൂ​ക്ക് തു​ട​ക്കു​ക ആ​ണെ​ന്നെ തോ​ന്നു​ക​യു​ള്ളു. 

എ​ന്നാ​ൽ വീ​ഡി​യോ സൂ​ക്ഷി​ച്ചു നോ​ക്കു​മ്പോ​ൾ മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കും അ​യാ​ളു​ടെ ക​യ്യി​ലെ തു​വാ​ല​യി​ൽ എ​ന്തോ ഒ​ന്നു പൊ​തി​ഞ്ഞു സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. അ​താ​ണ് ഇ​ട​ക്ക് ഇ​ട​ക്ക് ഇ​യാ​ൾ മ​ണ​പ്പി​ക്കു​ന്ന​ത്. തു​ണി​യി​ൽ ക​രു​തി​യ  മ​യ​ക്കു​മ​രു​ന്ന് ശ്വ​സി​ക്കു​ക​യാ​ണ് എ​ന്ന പേ​രി​ലാ​ണ് യു​വാ​വി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​ക്കു​ന്ന​ത്.

“സി​സ്റ്റം മാ​റ്റേ​ണ്ട​തു​ണ്ട്, റെ​യി​ൽ​വേ മ​ന്ത്രാ​ല​യം, മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ, മും​ബൈ പോ​ലീ​സ് എ​ന്നി​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്” എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് എ​ക്സി​ൽ യു​വാ​വി​ന്‍റെ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. സ​മൃ​ദ്ധി താ​ക്ക​റെ എ​ന്ന എ​ക്സ് ഉ​പ​ഭോ​ക്താ​വാ​ണ് ഈ ​വീ​ഡി​യോ എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്  മും​ബൈ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ലോ​ക്‌​സ​ഭാ എം​പി​യും എ​ൻ​സി​പി​യു​ടെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ സു​പ്രി​യ സു​ലെ വീ​ഡി​യോ​യോ​ട് പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വം ഭീ​തി ജ​നി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ഒ​രേ​സ​മ​യം സ്ത്രീ ​സു​ര​ക്ഷ​യേ​യും ചെ​റു​പ്പ​ക്കാ​ർ​ക്കി​ട​യി​ൽ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും  ഗു​രു​ത​ര​മാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​താ​ണ​ന്നും സു​പ്രി​യ സു​ലെ പ​റ​ഞ്ഞു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment