കോ​ള​ജ് പ​രി​പാ​ടി​ക്കി​ടെ ജ​യ് ശ്രീ​റാം വി​ളി​ച്ച് വി​ദ്യാ​ര്‍​ഥി; ഇ​റ​ക്കി​വി​ട്ട അ​ധ്യാ​പി​ക​മാ​രെ സ​സ്പെ​ൻ​ഡ് ചെയ്തു

കോ​ള​ജ് പ്ര​വേ​ശ​ന ച​ട​ങ്ങി​നി​ടെ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലെ സ്റ്റേ​ജി​ല്‍ ക​യ​റി ജ​യ് ശ്രീ​റാം വി​ളി​ച്ച വി​ദ്യാ​ര്‍​ഥി​യെ അ​ധ്യാ​പി​ക​മാ​ർ ഇ​റ​ക്കി വി​ട്ടു.

പി​ന്നാ​ലെ ഇ​റ​ക്കി വി​ട്ട അ​ധ്യാ​പി​ക​മാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ല്‍ എ.​ബി.​ഇ.​എ​സ് എ​ഞ്ചി​നീ​യ​റി​ങ് കോ​ള​ജി​ലാ​ണ് സം​ഭ​വം. അ​ധ്യാ​പി​ക​മാ​രാ​യ മം​മ്ത ഗൗ​തം, ശ്വേ​ത ശ​ര്‍​മ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. 

വെ​ള്ളി​യാ​ഴ്ച കോ​ളേ​ജ് പ്ര​വേ​ശ​ന ച​ട​ങ്ങ് ന​ട​ക്കു​ന്ന​തി​നി​ടെ ഒ​രു വി​ദ്യാ​ര്‍​ഥി സ്റ്റേ​ജി​ലെ​ത്തി ജ​യ് ശ്രീ​റാം വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ അ​ധ്യാ​പി​ക​മാ​ര്‍ വി​ദ്യാ​ര്‍​ഥി​യോ​ട് സ്റ്റേ​ജി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ധ്യാ​പി​ക​മാ​ർ വി​ദ്യാ​ർ​ഥി​യെ സ്റ്റേ​ജി​ൽ നി​ന്നും ഇ​റ​ക്കി വി​ടു​ന്ന വീ​ഡി​യോ സോ​ഷ്യ​ല്‍​മീ​ഡി​യ​ക​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി  രം​ഗ​ത്തെ​ത്തി.

ഇ​വ​ര്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് അ​ധ്യാ​പി​ക​മാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. പെ​രു​മാ​റ്റം അ​നു​ചി​ത​മെ​ന്ന് പ​റ​ഞ്ഞാ​ണ് കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ സ​ഞ്ജ​യ് കു​മാ​ര്‍ അ​ധ്യാ​പി​ക​മാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 

അ​തേ​സ​മ​യം സ​സ്പെ​ൻ​ഷ​നി​ലാ​യ ര​ണ്ട് അ​ധ്യാ​പി​ക​മാ​രും കു​റ്റം സ​മ്മ​തി​ച്ചി​ട്ടി​ല്ല. ജ​യ് ശ്രീ​റാം വി​ളി​ക്കു​ന്ന​തി​ൽ ത​നി​ക്ക് എ​തി​ർ​പ്പി​ല്ലെ​ന്നും, ത​ന്നോ​ട് ത​ർ​ക്കി​ച്ച​തു​കൊ​ണ്ടാ​ണ് വി​ദ്യാ​ർ​ത്ഥി​യെ സ്റ്റേ​ജി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യെ​ന്നും അ​ധ്യാ​പി​ക​മാ​രി​ലൊ​രാ​ളാ​യ മം​മ്ത ഗൗ​തം പ​റ​ഞ്ഞു.

സം​ഭ​വ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്നും അ​നു​യോ​ജ്യ​മാ​യ ന​ട​പ​ടി കെെ​ക്കൊ​ള്ളു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment