സുഹൃത് ബന്ധം മറന്ന് കുത്തി വീഴ്ത്തിയത്  ഒറ്റ കാരണം കൊണ്ട്;  ഉളിക്ക് കുത്തിയെങ്കിലും കൂട്ടുകാരനെ രക്ഷിക്കാൻ ആശുപത്രിയിലെത്തി ച്ചെങ്കിലും മരണപ്പെട്ടു; മൊഴിയായി പറഞ്ഞവാക്കുകൾ  അജോയെ കുടുക്കി

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: ഉ​ളി​കൊ​ണ്ട് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ യു​വാ​വ് മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ മ​ര​ണ​പ്പെ​ട്ട​യാ​ളു​ടെ സു​ഹൃ​ത്തി​നെ പെ​രു​വ​ന്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​രു​തും​മൂ​ട് ആ​ല​പ്പാ​ട്ട് ത​ങ്ക​ച്ച​ൻ – ഓ​മ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ലി​ൻ​സ​ൻ (34) ആ​ണ് മ​രി​ച്ച​ത്.

ലി​ൻ​സണി​ന്‍റെ സു​ഹൃ​ത്ത് മ​രു​തും​മൂ​ട് കു​ഴു​വേ​ലി മ​റ്റ​ത്തി​ൽ അ​ജോ (36) നെ​യാ​ണ് പെ​രു​വ​ന്താ​നം എ​സ്എ​ച്ച്ഒ വി.​ആ​ർ. ജ​യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: സു​ഹൃ​ത്തു​ക​ളാ​യ ഇ​രു​വ​രും അ​ജോ​യു​ടെ മ​രു​തും​മൂ​ടി​ലെ ഫ​ർ​ണി​ച്ച​ർ വ​ർ​ക് ഷോ​പ്പി​ൽ ഒ​ത്തു കൂ​ടു​ന്ന​ത് പ​തി​വാ​ണ്.

27നു ​ഉ​ച്ച​ക​ഴി​ഞ്ഞ് ലി​ൻ​സ​ണ്‍ ഇ​വി​ടെ എ​ത്തു​ക​യും ഏ​റെ നേ​രം ഇ​വി​ടെ ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ട​യി​ൽ സ്ഥി​ര​മാ​യി ത​ന്‍റെ വ​ർ​ക്‌ഷോ​പ്പി​ൽ വ​ന്നി​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ജോ ലി​ൻ​സ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ രാ​ത്രി ഏ​ഴോ​ടെ ലി​ൻ​സ​ണ്‍ വീ​ണ്ടും അ​ജോ​യു​ടെ വ​ർ​ക്‌ഷോ​പ്പി​ൽ എ​ത്തി. ഇ​വി​ടെ ഇ​ട്ടി​രു​ന്ന ദി​വാ​ൻ കോ​ട്ടി​ൽ കി​ട​ന്ന ലി​ൻ​സ​നോ​ട് വീ​ട്ടി​ൽ പോ​കാ​ൻ അ​ജോ അ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഇ​തി​നി​ടെ ഉ​ളി എ​ടു​ത്ത് ലി​ൻ​സ​ണിന്‍റെ വ​യ​റി​ൽ അ​ജോ കു​ത്തി. തു​ട​ർ​ന്നു മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പീ​ന്നി​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ ലി​ൻ​സ​ണ്‍ മ​രി​ച്ചു.

ദി​വാ​ൻ കോ​ട്ടി​ൽ നി​ന്നും താ​ഴെ വീ​ണ​പ്പോ​ൾ ഉ​ളി തു​ള​ച്ചു ക​യ​റി പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് അ​ജോ ആ​ശു​പ​ത്രി​യി​ലും പോ​ലീ​സി​നോ​ടും പ​റ​ഞ്ഞ​ത്. മൊ​ഴി​യി​ൽ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് അ​ജോ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്ത​തോ​ടെ കു​റ്റം സ​മ്മ​തി​ച്ചു.

ആ​ഴ​ത്തി​ല​ണ്ടാ​യ മു​റി​വും ര​ക്തം ആ​ന്ത​രീ​ക ഭാ​ഗ​ത്ത് കെ​ട്ടി​ക്കി​ട​ന്ന​തും മ​ര​ണ കാ​ര​ണ​മാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​ജോ​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ഡി​വൈ​എ​സ്പി സ​ന​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ജ​യ​കു​മാ​ർ, ബി​ജു, എ​എ​സ്ഐ സാ​നു​കു​മാ​ർ, എ​സ്‌​സി​പി​ഒ​മാ​രാ​യ ഷി​ബു, സു​നീ​ഷ് എ​സ്.​നാ​യ​ർ, ഷി​ബു, മു​രു​കേ​ശ​ൻ, അ​ജി​ൻ ടി. ​രാ​ജ്, വി​നോ​ദ് കൃ​ഷ്ണ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment