കൈകൾ കുഴഞ്ഞ് അവൻ വെള്ളത്തിലേക്ക് താണുപോയി; പുലർച്ചെ അച്ഛനൊപ്പം കുളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി ചിറയിൽ മുങ്ങി മരിച്ചു

 

തളിപ്പറമ്പ്: ചിറയിൽ അച്ഛനൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥിയായ മകൻ മുങ്ങി മരിച്ചു.  കുറുമാത്തൂര്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി തളിയില്‍ സ്വദേശി ജിതിന്‍(17)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. 

അച്ഛൻ ജയകൃഷ്ണനോടൊപ്പം കുളിച്ചുകൊണ്ടിരിക്കെ ചിറയില്‍ മുങ്ങി താഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. 

പിതാവ് ജയകൃഷ്ണന്‍ നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറാണ്. ജിഷയാണ് അമ്മ. സഹോദരന്‍: ജിതേന്ദ്ര.

Related posts

Leave a Comment