മൂ​ന്നാ​റി​ൽ കാ​ർ 500 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു മ​ര​ണം; മരിച്ചവരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞും

മൂ​ന്നാ​ർ: ആ​ന്ധ്ര​യി​ൽ നി​ന്നു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ൾ യാ​ത്ര ചെ​യ്ത കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് 500 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് പി​ഞ്ചു കു​ഞ്ഞ് ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ മ​രി​ച്ചു.

മൂ​ന്നാ​ർ ലോ​ക്കാ ഗ്യാ​പി​ൽ ഗ്രേ​റ്റ് എ​സ്കേ​പ്പ് റി​സോ​ർ​ട്ടി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

നി​യ​ന്ത്ര​ണം വി​ട്ടു റോ​ഡി​ൽ നി​ന്നും താ​ഴേ​ക്കു മ​റി​ഞ്ഞ കാ​ർ താ​ഴ്വാ​ര​ത്തെ മ​റ്റൊ​രു റോ​ഡി​ലാ​ണ് പ​തി​ച്ച​ത്.

ആ​ന്ധ്രാ സ്വ​ദേ​ശി​ക​ളാ​യ നൗ​ഷാ​ദ് (38) , എ​ട്ടു മാ​സം പ്രാ​യ​മു​ള്ള നൈ​സ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പൂ​പ്പാ​റ ഭാ​ഗ​ത്ത് നി​ന്നും രാ​വി​ലെ മൂ​ന്നാ​റി​ലേ​ക്ക് പു​റ​പ്പെ​ട്ട വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കു​ഞ്ഞു​ൾ​പ്പെ​ടെ ഒ​ൻ​പ​തു പേ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

പ​രി​ക്കേ​റ്റ ഏ​ഴു പേ​രെ മൂ​ന്നാ​ർ ഹൈ​റേ​ഞ്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Related posts

Leave a Comment