പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി അതിജീവിതയെ വീണ്ടും പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ചു! പ്രതിയുടെ മുത്തശിയുടെ പരാതി തള്ളി

കാ​സ​ർ​ഗോ​ഡ്: പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​യ ചെ​റു​മ​ക​ന്‍റെ മു​ത്ത​ശി പോ​ലീ​സി​നെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ത​ള്ളി.

82 വ​യ​സു​ള്ള വി​ധ​വ​യാ​യ ത​ന്‍റെ വീ​ട്ടി​ൽ ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ നി​ര​ന്ത​ര​മെ​ത്തി സെ​ർ​ച്ച് വാ​റ​ണ്ടി​ല്ലാ​തെ വീ​ട്ടി​ൽ ക​യ​റി പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ക​ടു​മേ​നി സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി.

പ​രാ​തി​യെ കു​റി​ച്ച് അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​മ്മീ​ഷ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു.

പ​രാ​തി​ക്കാ​രി​യു​ടെ മ​ക​ളു​ടെ മ​ക​ൻ പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി അ​തി​ജീ​വി​ത​യെ വീ​ണ്ടും പ്ര​ലോ​ഭി​പ്പി​ച്ച് പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ ര​ണ്ടാ​മ​തും പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

കേ​സ​ന്വേ​ഷ​ണം ന​ട​ക്കു​മ്പോ​ൾ പ്ര​തി മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​തെ ത​ന്ത്ര​പ​ര​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​തു കൊ​ണ്ടാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ൽ നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.

2021 ജൂ​ലൈ​ക്ക് ശേ​ഷം പ്ര​തി​യെ അ​ന്വേ​ഷി​ച്ച് പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ൽ പോ​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

പ​രാ​തി​ക്കാ​രി​യെ ശ​ല്യ​പ്പെ​ടു​ത്താ​നോ മാ​ന​സി​ക​മാ​യി ദ്രോ​ഹി​ക്കാ​നോ പോ​ലീ​സ് ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

82 വ​യ​സു​ള്ള പ​രാ​തി​ക്കാ​രി മ​റ്റാ​രു​ടേ​യോ പ്രേ​ര​ണ​യി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​രാ​തി ന​ൽ​കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് തീ​ർ​പ്പാ​ക്കി.

Related posts

Leave a Comment