ശ്രീ​ധ​ര​ന്‍​പി​ള്ള ‘ര​ക്ഷ​പ്പെ​ട്ടു’; സു​രേ​ന്ദ്രന്‍റെ  സ്റ്റാർ പദവിക്കപ്പുറം വിജയിക്കാൻ  അതുമതിവായില്ലെന്ന്  പാ​ര്‍​ട്ടി നേ​ര​ത്തെ അ​റി​ഞ്ഞിരുന്നുവെന്ന് തെളിയിക്കുന്ന ചില സത്യങ്ങൾ ഇങ്ങനെ….

കോ​ഴി​ക്കോ​ട്: പ​ത്ത​നംതി​ട്ട​യി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കെ.​സു​രേ​ന്ദ്ര​ന്‍ മൂ​ന്നാം​സ്ഥാ​ന​ത്താ​കു​മെ​ന്ന് പാ​ര്‍​ട്ടിക്ക് നേ​ര​ത്തെ സൂ​ച​ന​ ല​ഭി​ച്ചി​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്.​ ശ​ബ​രി​മ​ല​വി​ഷ​യം കെ.​സു​രേ​ന്ദ്ര​നെ ​പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ സ്റ്റാ​റാ​ക്കിയെ​ങ്കി​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ ഏ​റെ​യു​ള്ള പ​ത്ത​നം തി​ട്ട​യി​ല്‍ വി​ജ​യ​ത്തി​ന് അ​ത് മ​തി​യാ​വി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ശ്രീ​ധ​ര​ന്‍​പി​ള്ള ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ നേ​ര​ത്തെ ത​ന്നെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ഇ​തു​മൂ​ല​മാ​ണ് പ​ത്ത​നം തി​ട്ട​യി​ല്‍ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം വൈ​കി​യ​തെ​ന്നാ​ണ് ഇ​പ്പോ​ള്‍ പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന സൂ​ച​ന.

ഒ​രു പ​രി​ധി വ​രെ ഭൂ​രി​പ​ക്ഷ​വോ​ട്ടു​ക​ളു​ടെ എ​കീ​ക​ര​ണം ഉ​ണ്ടാ​യ​പ്പോ​ള്‍ ന്യൂ​നപ​ക്ഷ വോ​ട്ടു​ക​ള്‍ ഒ​ന്ന​ട​ക്കം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് ല​ഭി​ച്ചു. ഇ​തി​ല്‍​ത​ന്നെ മ​റ്റൊ​രു​വി​ഭാ​ഗം വോ​ട്ടു​ക​ള്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വീ​ണാ ജോ​ര്‍​ജി​നും ല​ഭി​ച്ചു. ന്യൂ​ന പ​ക്ഷ വി​ഭാ​ഗ​വു​മാ​യി അ​ല്‍​പ്പ​മെ​ങ്കി​ലും അ​ടു​പ്പ​മു​ള്ള​യാ​ള്‍ പ​ത്ത​നംതി​ട്ട​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​ക​ണ​മെ​ന്നാ​യി​രു​ന്നു ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ ആ​ഗ്ര​ഹം.

ഇ​തി​നാ​യി ച​ര​ടു​വ​ലി​ക​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കെ.​സു​രേ​ന്ദ്ര​നെ വെ​ട്ടാ​ന്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ത​ന്നെ ശ്ര​മി​ക്കു​ന്നു എ​ന്ന​രീ​തി​യി​ലു​ള്ള വാ​ര്‍​ത്ത​ക​ള്‍ വ​ന്ന​ത്. വി​വാ​ദ​ങ്ങ​ള്‍ വ​ന്ന​തോ​ടെ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ത​ന്നെ മെ​ല്ലെ​പ്പോ​ക്കി​ലാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യൊ​ഴു​ക്കു​ക​ള്‍ തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ കെ.​സു​രേ​ന്ദ്ര​നെ ത​ന്നെ രം​ഗ​ത്തി​റ​ക്കാ​ന്‍ പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ന്യൂ​നപ​ക്ഷ​വു​മാ​യി അ​ടു​പ്പ​മു​ള്ള എ​ക നേ​താ​വ് ശ്രീ​ധ​ര​ന്‍​പി​ള്ള​യാ​ണ്. മാ​ത്ര​മ​ല്ല എ​ന്‍​എ​സ്എ​സി​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. ഈ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി ത​ന്നെ ഇ​വി​ടെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ്ര​തീ​ക്ഷി​ച്ച​ത്. മ​ല്‍​സ​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത അ​ദ്ദേ​ഹം പാ​ര്‍​ട്ടി കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്തു.​

എ​ന്നാ​ല്‍ ശ​ബ​രി​മ​ല​ വി​ഷ​യം എ​ങ്ങനെ​യും മു​ത​ലാ​ക്കു​ക, അ​തു​വ​ഴി വി​ജ​യം നേ​ടു​ക എ​ന്ന​ധാ​ര​ണ​യി​ല്‍ പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ടി വി​കാ​രം മാ​നി​ച്ച് അ​വ​സാ​ന​നി​മി​ഷം സു​രേ​ന്ദ്ര​ന് ന​റു​ക്കു​വീ​ഴു​ക​യാ​യി​രു​ന്നു. പ്ര​ചാ​ര​ണ​ത്തി​ല്‍ ഓ​ളം സൃ​ഷ്ടി​ച്ച് മു​ന്നേ​റി​യെ​ങ്കി​ലും ന്യൂ​നപ​ക്ഷ​വോ​ട്ടു​ക​ള്‍ ഭൂ​രി​പ​ക്ഷ​വോ​ട്ടു​ക​ള്‍​ക്കും മു​ക​ളി​ല്‍ പ​റ​ന്ന​തോ​ടെ സു​രേ​ന്ദ്ര​ന്‍ മൂ​ന്നാം സ്ഥാ​ന​ത്താ​യി. പ്ര​തീ​ക്ഷി​ച്ച ഭൂ​രി​പ​ക്ഷ​വോ​ട്ടു​ക​ളിൽ കുറെയെങ്കിലും സു​രേ​ന്ദ്ര​നോ​ടു​ള്ള വ്യ​ക്തി​വി​രോ​ധം മൂ​ലം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു.

മൂ​ന്നാം സ്ഥാ​ന​ത്താ​യ​തോ​ടെ ക്രോ​സ് േവാ​ട്ടിം​ഗ് എ​ന്ന ആ​രോ​പ​ണം പോ​ലും ഉ​ന്ന​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് സു​രേ​ന്ദ്ര​ന്‍ . മ​ഞ്ചേ​ശ്വ​ര​ത്തെ കേ​സ് പി​ന്‍​വ​ലി​ച്ചാ​ണ് അ​ദ്ദേ​ഹം പ​ത്ത​നം തി​ട്ട​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യ​ത്. ബി​ജെ​പി​യു​ടെ മ​റ്റൊ​രു പ്ര​തീ​ക്ഷ​യാ​യ തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടാ​മ​തെ​ത്തി തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ച കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍​ മാ​ത്ര​മാ​ണ് പാ​ര്‍​ട്ടി​യു​ടെ മു​ഖം ര​ക്ഷി​ച്ച​ത്.

ഇ​വി​ടെ ഇ​ട​തു​മു​ന്ന​ണി​യു​ടെ വോ​ട്ടു​ക​ള്‍ വ്യാ​പ​ക​മാ​യി യു​ഡി​എ​ഫി​ലേ​ക്ക് ഒ​ഴു​കി​യെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ക്രോ​സ് വോ​ട്ടിം​ഗ് ഇ​വി​ടെ ന​ട​ന്നു​വെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന​തി​ന് മു​ന്പുത​ന്നെ കു​മ്മ​നം ആ​രോ​പി​ച്ചി​രു​ന്നു.

Related posts