“മോദിയുടെ വിജയം ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​ന് ന​ല്ല​ത​ല്ല’; വി​മ​ർ​ശി​ച്ച് ബ്രിട്ടീ​ഷ് പ​ത്ര​ത്തി​ന്‍റെ മു​ഖ​പ്ര​സം​ഗം

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്തി​ൽ വ​ലി​യ വി​ജ​യം നേ​ടി​യ ബി​ജെ​പി​യെ വി​മ​ർ​ശി​ച്ച് ബ്രി​ട്ടി​ഷ് പ​ത്ര​മാ​യ ദ ​ഗാ​ർ​ഡി​യ​ൻ. ഗാ​ർ​ഡി​യ​ന്‍റെ എ​ഡി​റ്റോ​റി​യ​ലി​ലാ​ണ് വി​മ​ർ​ശം. ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​ന് ന​ല്ല​ത​ല്ല (Bad for India’s Soul) എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് എ​ഡി​റ്റാേ​റി​യ​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ര​ണ്ടാം ത​രം പൗ​ര​ന്മാ​രായി കാ​ണു​ന്ന ഒ​രു സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​ത് ഇ​ന്ത്യ​യ്ക്ക് ന​ല്ല​ത​ല്ല. ബി​ജെ​പി​യു​ടെ വി​ജ​യം ഇ​ന്ത്യ​യ്ക്കും ലോ​ക​ത്തി​നും ന​ല്ല വാ​ർ​ത്ത​യ​ല്ല. മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം 1000 കോ​ടി രൂ​പ​യോ​ളം ബി​ജെ​പി​ക്ക് ചി​ല ബി​സി​ന​സ് ഗ്രൂ​പ്പു​ക​ളി​ൽ നി​ന്ന് ല​ഭി​ച്ചു.

ഈ ​പ​ണം തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കാ​ൻ ബി​ജെ​പി​യെ സ​ഹാ​യി​ച്ചെ​ന്നും എ​ഡി​റ്റോ​റി​യ​ലി​ൽ പ​റ​യു​ന്നു. “ചാ​യ വി​ൽ​പ​ന​ക്കാ​ര​നി​ൽ നി​ന്നും രാ​ഷ്ട്രീ​യ വേ​ദി​യി​ലെ അ​തി​കാ​യ​ൻ’ എ​ന്ന് മ​റ്റൊ​രു ലേ​ഖ​ന​ത്തി​ലും ഗാ​ർ​ഡി​യ​ൻ വി​ല​യി​രു​ത്തു​ന്നു. “ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യം അ​ഴി​ച്ച് പ​ണി​ത മോ​ദി’, എ​ന്നാ​ണ് ബി​ബി​സി വി​ജ​യ​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്.

ന​രേ​ന്ദ്ര​മോ​ദി, ഇ​ന്ത്യ​യു​ടെ കാ​വ​ൽ​ക്കാ​ര​ൻ, തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ​ത് ച​രി​ത്ര വി​ജ​യം എ​ന്നാ​ണ് ഈ ​വാ​ർ​ത്ത​യ്ക്ക് ന്യൂ​യോ​ർ​ക്ക് ടൈ​സ് ന​ൽ​കു​ന്ന ത​ല​ക്കെ​ട്ട്. മോ​ദി​യു​ടെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തെ പ്ര​സം​ഗം ഉ​ൾ​പ്പെ​ടെ വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള മാ​ധ്യ​മ​മാ​യ “ദി ​ഡോ​ണ്‍’ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​റ്റൊ​രു അ​ഞ്ച് വ​ർ​ഷം’ എ​ന്ന​പേ​രി​ൽ മു​ഖ​പ്ര​സം​ഗം ത​യാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണ് മ​റ്റൊ​രു പ്ര​ധാ​ന പാ​ക് മാ​ധ്യ​മ​മാ​യ ദി ​നാ​ഷ​ൻ.

Related posts