കാഴ്ച്ചയില്ലാത്ത മൂസ മുസലിയാരെ പള്ളിയിലെത്തിക്കാന്‍ മുരളി എന്നും ഓടിയെത്തും, മുക്കത്തു നിന്നുള്ള നന്മയുടെ ഈ വാര്‍ത്ത വായിക്കാതെ പോകരുത്‌

musliyarമു​ക്കം: മ​ത​ത്തി​ന്‍റേയും രാ​ഷ്ട്രീ​യ​ത്തി​ന്‍റേയും പേ​രി​ൽ മ​നു​ഷ്യ​ർ ത​മ്മി​ൽ അ​ക​ലു​ക​യും കൊ​ല​വി​ളി​ക്കു​ക​യും ഈ കാ​ല​ഘ​ട്ട​ത്തി​ൽ മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ പു​ത്ത​ൻ മാ​തൃ​ക​യാ​വു​ക​യാ​ണ് മു​ര​ളി​യും മൂ​സ മു​സ്‌ലിയാ​രും. പൗ​ര​പ്ര​മു​ഖ​നും പ​ണ്ഡി​ത​നും ക​ണി​യാ​ർ ക​ണ്ടം ജു​മു​അ​ത്ത് പ​ള്ളി വൈ​സ് പ്ര​സി​ന്‍റു​മാ​യ ക​ണി​യാ​ർ ക​ണ്ടം പാ​ല​ക്ക​ൽ പി. ​മൂ​സ മു​സ്‌ലിയാ​ർ​ക്ക് പ്ര​മേ​ഹ രോ​ഗം ബാ​ധി​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ര​ണ്ട് ക​ണ്ണി​ന്‍റെ​യും കാ​ഴ്ച്ച ന​ഷ്ട​പ്പെ​ട്ടതാണ്.

പ​ര​സ​ഹാ​യം കൂ​ടാ​തെ  ന​ട​ക്കാ​നോ ആ​ളു​ക​ളെ തി​രി​ച്ച​റി​യാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. പ​ക്ഷേ അഞ്ചുനേ​ര​വും  ന​മ​സ്കാ​ര​ത്തി​നും പ​ള്ളി​യി​ൽ  എ​ത്ത​ണ​മെ​ന്ന​ത് മൂ​സ മു​സ്‌ലിയാ​ർ​ക്ക് നി​ർ​ബ​ന്ധ​വു​മാ​ണ്. മൂ​സ മു​സ്‌ലിയാ​​രെ എ​ല്ലാ ദി​വ​സ​വും കൈ​പി​ടി​ച്ച് പ​ള്ളി​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തും തി​രി​ച്ച് വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​തു​മാ​വ​ട്ടെ ഹൈ​ന്ദ​വ സ​ഹോ​ദ​ര​നാ​യ കൊ​യി​ലാ​ട്ട് മു​ര​ളി​യാ​ണ്. ഇ​ത് ക​ണി​യാ​ർ ക​ണ്ടം അ​ങ്ങാ​ടി​യി​ലെ നി​ത്യ കാ​ഴ്ചയാ​ണ്. ക​ണി​യാ​ർക​ണ്ടം അ​ങ്ങാ​ടി​യി​ലെ ഒ​രു പീ​ടി​ മു​റി​യി​ൽ ബെ​ഡ് നി​ർ​മാ​ണ​വു​മാ​യി ക​ഴി​യു​ന്ന മു​ര​ളി​ ഇ​ത് വ​ലി​യ ഒ​രു പു​ണ്യ​ക​ർ​മ്മ​മാ​യാ​ണ്  കാ​ണു​ന്ന​ത്.

ക​ണി​യാ​ർ ക​ണ്ടം ജു​മു​അ​ത്ത് പ​ള്ളി​യി​ൽ നി​ന്നും ബാ​ങ്ക് വി​ളി ഉ​യ​ർ​ന്നാ​ൽ മു​ര​ളി ഉ​ട​നെ മൂ​സ മു​സ്‌ലിയാ​​രു​ടെ ഗേ​റ്റി​ലെ​ത്തും. അ​തുകൊ​ണ്ടുത​ന്നെ  ക​ണ്ണി​ന് കാ​ഴ്ച ന​ഷ്ട്ട​പ്പെ​ട്ട​തുമു​ത​ൽ പ​ള്ളി​യി​ൽ പോ​കാ​നും തി​രി​ച്ചുവ​രാ​നും മൂ​സ മു​സ്‌ലിയാ​​ർ​ക്ക്  മ​റ്റൊ​രാ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. മ​റ്റാ​രെ​ങ്കി​ലും മൂ​സ മു​സ്‌ലിയാ​​രെ പ​ള്ളി​യി​ലേ​ക്ക് കൈ​പി​ടി​ച്ച് കൊ​ണ്ടുപോ​കു​ന്ന​തി​നോ​ടും മു​ര​ളി​ക്ക് താ​ത്പ​ര്യ​മി​ല്ല.

അ​ത് ത​ന്‍റെ ഒ​രു അ​വ​കാ​ശ​മാ​യി​ട്ടാ​ണ് മു​ര​ളി കാ​ണു​ന്ന​ത്. മു​ര​ളി  എ​വി​ടേ​ക്കെ​ങ്കി​ലും പോ​വു​ക​യാണെങ്കി​ൽ ബാ​ങ്കു​വി​ളി​യു​ടെ സ​മ​യ​മാ​കു​ന്പോ​ഴേ​ക്കും മൂ​സ മു​സ്‌ലിയാ​രെ പ​ള്ളി​യി​ലെ​ത്തി​ക്കാ​നാ​യി  ഓ​ടി​ക്കി​ത​ച്ചെ​ത്തും. ഇ​നി അ​ത്യാ​വ​ശ്യ​ത്തി​ന് ക​ട പൂ​ട്ടേ​ണ്ടിവ​ന്നാ​ൽ മു​സ്‌ലിയാ​രോ​ട് മു​ൻ​കൂ​ട്ടി പ​റ​ഞ്ഞ​തി​ന് ശേ​ഷ​മേ  മു​ര​ളി അ​വ​ധി​യെ​ടു​ക്കാ​റു​ള്ളൂ. ത​ന്‍റെ കാ​ര​ണ​ത്താ​ൽ ഒ​രു ന​മ​സ്കാ​ര​ത്തി​ന് പോ​ലും  മൂ​സ മു​സ്‌ലിയാ​ർ​ക്ക് പ​ള്ളി​യി​ലെത്താ​തി​രി​ക്ക​രു​തെ​ന്ന് മു​ര​ളി​ക്കും നി​ർ​ബ​ന്ധ​മു​ണ്ട്.

Related posts