ശ്രീനിവാസന്റെ സൈക്കിളില്‍ നിന്ന് ലെന താഴെ വീണു! ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവച്ച് താരം; വീഡിയോ കാണാം

ujrij

ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ നടക്കുന്ന രസകരമായ അനുഭവങ്ങള്‍ താരങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. പവിയേട്ടന്റെ മധുരച്ചൂരല്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്ന ചിരിയുണര്‍ത്തുന്ന ഒരനുഭവം പങ്ക് വച്ചിരിക്കുകയാണ് അഭിനേതാവ് ലെന. ശ്രീനിവാസനും ലെനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പവിയേട്ടന്റെ മധുരച്ചൂരല്‍. നീണ്ട ഇടവേളയ്ക്കു ശേഷം ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത്. മിശ്രവിവാഹിതരുടെ കഥ പറയുന്ന ചിത്രത്തില്‍ ലെനയാണ് ശ്രീനിയുടെ ഭാര്യയായി വേഷമിടുന്നത്.

ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയാണ് ലെന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സൈക്കിള്‍ ഓടിക്കുന്ന ശ്രീനിവാസന്റെ പുറകിലിരിക്കുന്ന ലെന പെട്ടെന്ന് താഴെ വീഴുന്ന വീഡിയോയാണ് താരം പോസ്റ്റ് ചെയ്തത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. നിരവധി ഷെയറുകളും കമന്റുകളുമാണ് ലെനയുടെ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഹരിശ്രീ അശോകന്‍, വിജയരാഘവന്‍, മജീദ്, ലിഷോയ്, ബാബു അനൂര്‍, വിജയന്‍ കാരന്തൂര്‍, നന്ദു പൊതുവാള്‍, നസീര്‍ സംക്രാന്തി, ഷെബിന്‍, വി.കെ. ബൈജു തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. പി. സുകുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഘുനാഥ് സംഗീതം പകരുന്നു. കഥസുരേഷ് ബാബു. തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലുമാണ് ഗ്രാമീണതയെ ഒപ്പിയെടുത്തുകൊണ്ടുള്ള സിനിമയുടെ ചിത്രീകരണം. കുറുമാത്തൂര്‍ ഇല്ലം, കൂവേരിയിലെ പച്ചക്കറിത്തോട്ടം, നരിക്കോട് വയല്‍, പറശ്ശിനി പാലവും പരിസരവും, പുലിക്കുരുന്പ, ചെമ്പേരി തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാന രംഗങ്ങള്‍ ചിത്രീകരിക്കുന്നത്.

Related posts