ബ്രിട്ടനു പിന്നാലെ ജപ്പാനിലും വൈറസിന്റെ പുതിയ വകഭേദം ! നിലവിലെ വാക്‌സിനുകള്‍ ഫലപ്രദമാവുമോയെന്ന് സംശയമുയരുന്നു…

കോവിഡ് വൈറസിന്റെ പുതിയ വകഭേദം ജപ്പാനിലും. രാജ്യത്തെ ഒരു വിമാനത്താവളത്തില്‍ വെച്ച് നടത്തിയ കോവിഡ് പരിശോധനയിലാണ് ബ്രസീലില്‍ നിന്നെത്തിയ യാത്രക്കാരായ നാല്‍പതുകാരനും മുപ്പതുകാരിക്കും രണ്ടുകൗമാരക്കാര്‍ക്കും പുതിയ കോവിഡ് 19 വകഭേദം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജപ്പാന്‍ അറിയിച്ചു.

നിലവില്‍ കണ്ടുപിടിച്ച വാക്സിനുകള്‍ പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ കാര്യക്ഷമമാണോ എന്ന സംശയയവും ഉയരുന്നുണ്ട്. പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ച നാല്‍പതുകാരന് വിമാനത്താവളത്തില്‍ എത്തിച്ചേരും വരെ കോവിഡ് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല.

എന്നാല്‍ പിന്നീട് ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവശിപ്പിക്കുകയായിരുന്നു. അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച മുപ്പതുകാരിക്ക് തലവേദനയും കൗമാരക്കാരില്‍ ഒരാള്‍ക്ക് പനിയും ഉണ്ടായിരുന്നു.

ടോക്കിയോയില്‍ വെള്ളിയാഴ്ച മുതല്‍ ജപ്പാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി എട്ടുമണിയോടെ ബാറുകളും റെസ്റ്റോറന്റുകളും അടയ്ക്കണമെന്നാണ് നിര്‍ദേശം.

എന്നാല്‍ രാത്രികാലങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളിലും ഭക്ഷണശാലകളിലും വലിയ തിരക്കാണെന്നും അതിനാല്‍ നിലവിലെ നിയന്ത്രണങ്ങള്‍ മതിയാകില്ലെന്നുമാണ് ചിലരുടെ അഭിപ്രായം. ജപ്പാനില്‍ ഇതുവരെ 2,80,000 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 4000 പേര്‍ ഇവിടെ കോവിഡ് ബാധിച്ച് മരിച്ചു.

Related posts

Leave a Comment