വിജയ് ദേവരക്കൊണ്ടയെ ഉമ്മ വയ്ക്കണമെന്ന് തമന്ന ! അവസരം ഒരുക്കിത്തരാമെന്ന് നടിയ്ക്ക് ഉറപ്പു കൊടുത്ത് സാമന്ത…

ദക്ഷിണേന്ത്യയിലെ താരസുന്ദരിമാരാണ് തമന്നയും സാമന്തയും. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ സൂപ്പര്‍നായികാ പദവിയിലേക്കുയര്‍ന്ന താരങ്ങളാണ് ഇരുവരും.തങ്ങളുടെ അഭിനയം കൊണ്ടും, സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെയും നേടിയെടുത്തിട്ടുണ്ട്.

സാമന്ത ഒ ടി ടി പ്ലാറ്റഫോമില്‍ ഒരു ടോക്ക് ഷോ ഹോസ്റ്റ് ചെയ്യുന്നുണ്ട്. ഒരുപാട് പ്രമുഖ സെലിബ്രിറ്റികള്‍ ടോക്ക് ഷോവില്‍ പങ്കെടുത്തിട്ടുണ്ട്. ഏറ്റവും അവസാനമായി സമന്തയുടെ ടിവി ഷോയില്‍ ഗസ്റ്റ് ആയി എത്തിയത് തമന്നയായിരുന്നു.

സാമന്തയുടെ അവതരണം കൊണ്ട് ഷോ വളരെ ജനപ്രീതിയാര്‍ജ്ജിച്ചിട്ടുണ്ട്. ഒരുപാട് രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളും, ജീവിതത്തില്‍ ഉണ്ടായ രസകരമായ അനുഭവങ്ങളും തുറന്നു പറഞ്ഞു കൊണ്ടാണ് ഷോ ശ്രദ്ധേയമാകുന്നത്.

ഷോയില്‍ സാമന്ത തമന്നയോട് ചോദിച്ച ഒരു ചോദ്യം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സാമന്തയുടെ ചോദ്യം ഇങ്ങനെയായിരുന്നു…ഓണ്‍ സ്‌ക്രീനില്‍ ഇനി ആരെയും ചുംബിക്കില്ല എന്ന റൂള്‍ ബ്രേക്ക് ചെയ്യുകയാണെങ്കില്‍… ആരായിരിക്കും ആ വ്യക്തി എന്നായിരുന്നു സാമന്തയുടെ ചോദ്യം.

വിജയ് ദേവരകൊണ്ട എന്നായിരുന്നു താരം ഉടന്‍ തന്നെ മറുപടി നല്‍കിയത്. താരത്തിന്റെ ഉത്തരം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തെലുങ്ക് സിനിമയുടെ പോസ്റ്റര്‍ബോയ് ആയി മാറിയ താരമാണ് വിജയ് ദേവരക്കൊണ്ട, ഗീതാഗോവിന്ദം, അര്‍ജ്ജുന്‍ റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ യുവതികളുടെ ഹരമായി മാറാനും താരത്തിനു കഴിഞ്ഞു.

പക്ഷെ തമന്നയുടെയും ക്രഷ് വിജയ് ദേവരെക്കൊണ്ടയാണെന്ന് കേട്ടപ്പോള്‍ അത്ഭുതപെട്ടിരിക്കുകയാണ് ആരാധകര്‍. ഇത്രക്കും താരമൂല്യമുള്ള ഒരു നടിക്കും വിജയ ദേവരക്കൊണ്ടയോട് ആരാധനയോ എന്നാണ് തമന്നാ ഫാന്‍സ് ചോദിക്കുന്നത്.

Related posts

Leave a Comment