മു​ത്ത​ലാ​ഖ്; കാ​സ​ർ​ഗോ​ട്ട്  യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു;  പണം ആവശ്യപ്പെട്ട്  പീഡിപ്പിച്ചിരുന്നതായും യുവതി

കാ​സ​ർ​ഗോ​ഡ്:​മു​ത്ത​ലാ​ഖ് നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കാ​സ​ർ​ഗോ​ട്ട് യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു. മ​ധൂ​ർ പു​ളി​ക്കൂ​ർ സ്വ​ദേ​ശി​നി​യാ​യ 29 കാ​രി​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വ് കു​ഡ് ലു ​ബ​ളി​നീ​ർ സ്വ​ദേ​ശി ബി.​എം.​അ​ഷ്റ​ഫി​നെ(34)​തി​രെ​യാ​ണ് കാ​സ​ർ​ഗോ​ഡ് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഗ​ൾ​ഫി​ലാ​യി​രു​ന്ന അ​ഷ്റ​ഫ് ഭാ​ര്യാ​സ​ഹോ​ദ​ര​ന്‍റെ ഫോ​ണി​ലേ​യ്ക്ക് മു​ത്ത​ലാ​ഖ് ചൊ​ല്ലു​ന്ന​തി​ന്‍റെ വാ​ട്സ് ആ​പ്പ് ശ​ബ്ദ സ​ന്ദേ​ശം അ​യ​ച്ച​താ​യാ​ണ് പ​രാ​തി. മാ​ർ​ച്ച് 15നാ​ണ് സ​ന്ദേ​ശം ല​ഭി​ച്ച​ത്. മു​ത്ത​ലാ​ഖ് നി​രോ​ധ​ന നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​ത്ത​തി​നാ​ൽ അ​ന്ന് കേ​സെ​ടു​ത്തി​രു​ന്നി​ല്ല. ഇ​ന്ന​ലെ ഭാ​ര്യ വീ​ണ്ടും പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. 2007 ൽ ​വി​വാ​ഹി​ത​രാ​യ ഇ​വ​ർ​ക്ക് ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്. വി​വാ​ഹ​സ​മ​യ​ത്ത് 20 പ​വ​നും ര​ണ്ടു ല​ക്ഷം രൂ​പ​യും അ​ഷ്റ​ഫി​ന് ന​ൽ​കി​യി​രു​ന്നു.

മു​ത്ത​ലാ​ഖ് ചൊ​ല്ലി​യ ശേ​ഷം നാ​ട്ടി​ലെ​ത്തി​യ അ​ഷ്റ​ഫ് മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി​ക്കാ​രി​യു​ടെ സ​ഹോ​ദ​ര​ൻ ഗ​ൾ​ഫി​ലാ​ണെ​ന്നും തെ​ളി​വെ​ടു​പ്പി​നാ​യി ഇ​യാ​ളു​ടെ ഫോ​ൺ ഹാ​ജ​രാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മാ​ർ​ച്ച് 23ന് ​ഭ​ർ​ത്താ​വ് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് പീ​ഡി​പ്പി​ക്കു​ന്ന​താ​യി കാ​ണി​ച്ച് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ഷ്റ​ഫി​നെ​തി​രെ ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു.

Related posts