മൂ​ന്നു​വ​ട്ടം മൊ​ഴി ചൊ​ല്ലിയാല്‍ മൂന്ന് വര്‍ഷം തടവ്‌! മു​ത്ത​ലാ​ക്ക് ബിൽ പാ​സാ​യി

ന്യൂ​ഡ​ൽ​ഹി: മൂ​ന്നു​വ​ട്ടം മൊ​ഴി ചൊ​ല്ലി മു​ത്ത​ലാ​ക്കി​ലൂ​ടെ വി​വാ​ഹ ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ന്ന ഭ​ർ​ത്താ​വി​ന് മൂ​ന്നു വ​ർ​ഷം ത​ട​വുശി​ക്ഷ ല​ഭി​ക്കു​ന്ന മു​സ്‌​ലിം വ​നി​താ വി​വാ​ഹാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ ബി​ൽ(മു​ത്ത​ലാ​ക്ക് നി​രോ​ധ​ന ബി​ൽ) രാ​ജ്യ​സ​ഭ​യി​ലും പാ​സാ​യി.

ബി​ൽ സെ​ല​ക്ട് ക​മ്മി​റ്റി​ക്കു വി​ട​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഭേ​ഗ​തി നി​ർ​ദേ​ശം ഉ​ൾ​പ്പെടെ വോ​ട്ടി​നി​ട്ടുത​ള്ളി 84നെ​തി​രേ 99 വോ​ട്ടു​ക​ൾ​ക്കാ​ണ് ബി​ല്ല് പാ​സാ​യ​ത്. മു​ത്ത​ലാ​ക്ക് ഓ​ർ​ഡി​ന​ൻ​സി​നു പ​ക​ര​മു​ള്ള നി​യ​മ​ത്തി​നാ​ണ് രാ​ജ്യ​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

ച​രി​ത്രം കു​റി​ച്ച ദി​വ​സ​മാ​ണെ​ന്നും പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും മു​സ്‌​ലിം വ​നി​ത​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കി കൊ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് ര​വിശ​ങ്ക​ർ പ്ര​സാ​ദ് ബി​ല്‌ പാ​സാ​യ​തി​നുശേ​ഷം സ​ഭ​യ്ക്കു പു​റ​ത്തു പ്ര​തി​ക​രി​ച്ച​ത്. മൂ​ന്നാ​മ​ത്തെ ത​വ​ണ​യാ​ണ് ബി​ൽ രാ​ജ്യ​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു വ​രു​ന്ന​ത്.

‌മു​ത്ത​ലാ​ക്ക് ബി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പ​റി​യി​ച്ച എ​ഐ​എ​ഡി​എം​കെ സ​ഭ​യി​ൽ നി​ന്നി​റ​ങ്ങി​പ്പോ​യി. ഇ​സ്‌​ലാ​മി​ൽ ത​ന്നെ അം​ഗീ​കാ​ര​മി​ല്ലാത്ത മു​ത്ത​ലാ​ക്കി​നെ നി​യ​മ​പ​ര​മാ​യി നി​രോ​ധി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് പാ​ർ​ട്ടി എം​പി എ. ​ന​വ​നീ​ത കൃ​ഷ്ണ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ലി​ല്ലാ​ത്ത ഒ​രു സം​ഭ​വം കു​റ്റ​ക​ര​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ബി​ജെ​പി സ​ഖ്യ​ക​ക്ഷി​യാ​യ ജ​ന​താ​ദ​ൾ യു​ണൈ​റ്റ​ഡും എ​തി​ർ​പ്പു​മാ​യി സ​ഭ​യി​ൽനി​ന്നി​റ​ങ്ങി​പ്പോ​യ​പ്പോ​ൾ ടി​ആ​ർ​എ​സ് വോ​ട്ടെ​ടു​പ്പി​ൽനി​ന്നു വി​ട്ടുനി​ന്നു. എ​ഐ​എ​ഡി​എം​കെ​യും ജെ​ഡി​യു​വും വോ​ട്ടെ​ടു​പ്പി​ൽ നി​ന്നു വി​ട്ടു നി​ന്ന് സ​ർ​ക്കാ​രി​നെ ബി​ല്ല് പാ​സാ​ക്കു​ന്ന​തി​ൽ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു. ബി​ജു ജ​ന​താ​ദ​ൾ സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​യി വോ​ട്ടെ​ടു​പ്പി​ൽ ഒ​പ്പം നി​ന്നു.

എ​ന്നാ​ൽ, വോ​ട്ടെ​ടു​പ്പി​ൽ നി​ര​വ​ധി കോ​ണ്‍ഗ്ര​സ്, സ​മാ​ജ് വാ​ദി പാ​ർ​ട്ടി, ശ​ര​ദ് യാ​ദ​വി​ന്‍റെ പാ​ർ​ട്ടി​യും വി​ട്ടു നി​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. ബി​എ​സ്പി​യും സ​ഭ​യി​ൽ എ​ത്തി​യി​ല്ല. വൈ​എ​സ്ആ​ർ കോ​ണ്‍ഗ്ര​സ് ബി​ല്ലി​നെ എ​തി​ർ​ത്ത് വോ​ട്ട് ചെ​യ്തു. സി​പി​എം എം​പി ഇ​ള​മ​രം ക​രീ​മും സി​പി​ഐ എം​പി ബി​നോ​യ് വി​ശ്വ​വും ബി​ല്ലി​നെ എ​തി​ർ​ത്തു സം​സാ​രി​ച്ചു.

Related posts