പെരിയാർ… കടുവകളുടെ സ്വന്തം നാട്! രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച ക​​ടു​​വാ​​സ​​ങ്കേ​​ത​​മാ​​യി തേ​​ക്ക​​ടി​​യി​​ലെ പെ​​രി​​യാ​​ർ ക​​ടു​​വ സ​​ങ്കേ​​തം തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു

ക​​ട്ട​​പ്പ​​ന: രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച ക​​ടു​​വാ​​സ​​ങ്കേ​​ത​​മാ​​യി തേ​​ക്ക​​ടി​​യി​​ലെ പെ​​രി​​യാ​​ർ ക​​ടു​​വ സ​​ങ്കേ​​തം തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. 2018-ൽ ​​രാ​​ജ്യ​​ത്തെ ക​​ടു​​വാ​​സ​​ങ്കേ​​ത​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ വി​​ല​​യി​​രു​​ത്തി​​യാ​​ണ് പെ​​രി​​യാ​​റി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. നാ​​ലു​​വ​​ർ​​ഷ​​ത്തി​​ലൊ​​രി​​ക്ക​​ലാ​​ണ് ഈ ​​അ​​വാ​​ർ​​ഡ് ന​​ൽ​​കു​​ന്ന​​ത്. രാ​​ജ്യ​​ത്തെ 18 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​യി 50 ക​​ടു​​വാ സ​​ങ്കേ​​ത​​ങ്ങ​​ളാ​​ണു​​ള്ള​​ത്.

1899-ൽ ​​പെ​​രി​​യാ​​ർ ത​​ടാ​​ക​​തീ​​ര​​ത്തെ വ​​ന​​പ്ര​​ദേ​​ശ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി പെ​​രി​​യാ​​ർ ലേ​​ക് റി​​സ​​ർ​​ച്ച് രൂ​​പീ​​ക​​രി​​ച്ചാ​​യി​​രു​​ന്നു പെ​​രി​​യാ​​ർ ക​​ടു​​വ​​സ​​ങ്കേ​​ത​​ത്തി​​നു തു​​ട​​ക്കം​​കു​​റി​​ച്ച​​ത്. പി​​ന്നീ​​ട് തി​​രു​​വി​​താം​​കൂ​​ർ മ​​ഹാ​​രാ​​ജാ​​വാ​​യി​​രു​​ന്ന ചി​​ത്തി​​ര തി​​രു​​നാ​​ൾ പ്ര​​ത്യേ​​ക താ​​ത്പ​​ര്യ​​മെ​​ടു​​ത്ത് 1934ൽ ​​നെ​​ല്ലി​​ക്കാം​​പ​​ട്ടി എ​​ന്ന​​പേ​​രി​​ൽ ഒ​​രു വ​​ന്യ​​ജീ​​വി സ​​ങ്കേ​​തം തു​​ട​​ങ്ങി.

1978-ലാ​​ണ് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ ആ​​ദ്യ ക​​ടു​​വസം​​ര​​ക്ഷ​​ണ കേ​​ന്ദ്ര​​മാ​​യി പെ​​രി​​യാ​​ർ ടൈ​​ഗ​​ർ റി​​സ​​ർ​​വി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ആ​​ദ്യ​​കാ​​ല​​ത്ത് 777 ച​​തു​​ര​​ശ്ര കി​​ലോ​​മീ​​റ്റ​​ർ വി​​സ്തൃ​​തി​​യു​​ണ്ടാ​​യി​​രു​​ന്ന സ​​ങ്കേ​​തം, നെ​​ല്ലി​​ക്കാം​​പ​​ട്ടി വ​​ന​​മേ​​ഖ​​ല​​യെ​​ക്കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്തി 925 ച​​തു​​ര​​ശ്ര കി​​ലോ​​മീ​​റ്റ​​റാ​​യി കൂ​ട്ടി.

ഏ​​റ്റ​​വും പു​​തി​​യ ക​​ണ​​ക്കെ​​ടു​​പ്പ് പ്ര​​കാ​​രം സ​​ങ്കേ​​ത​​ത്തി​​ൽ 40 മു​​ത​​ൽ 50 വ​​രെ ക​​ടു​​വ​​ക​​ളു​​ണ്ടെ​​ന്നാ​​ണ് വി​​വ​​രം. എ​​ല്ലാ​ വ​​ർ​​ഷ​​വും ഇ​​വി​​ടെ ക​​ണ​​ക്കെ​​ടു​​പ്പ് ന​​ട​​ത്താ​​റു​​ണ്ട്. ക​​ടു​​വ​​ക​​ളു​​ടെ കാ​​ൽ​​പ്പാടു​​ക​​ൾ, കാ​​ഷ്ടം, മ​​ര​​ങ്ങ​​ളി​​ലെ ന​​ഖ​​ത്തി​​ന്‍റെ പാ​​ടു​​ക​​ൾ, ഇ​​വ​​യ്ക്കു പു​​റ​​മേ കാ​​മ​​റ ട്രാ​​പ്പു​​ക​​ളി​​ൽ പ​​തി​​യു​​ന്ന ചി​​ത്ര​​ങ്ങ​​ൾ ഇ​​വ​​യെ​​ല്ലാം പ​​രി​​ശോ​​ധി​​ച്ചാ​​ണ് ക​​ടു​​വ​​ക​​ളു​​ടെ എ​​ണ്ണം നി​​ശ്ച​​യി​​ക്കു​​ന്ന​​ത്.

ഒാ​രോ ക​ടു​വ​യു​ടെ​യും ശ​രീ​ര​ത്തി​ലെ വ​ര​ക​ൾ വ്യ​ത്യ​സ്ത​മാ​യ​തി​നാ​ൽ ഇ​വ വി​ശ​ക​ല​നം ന​ട​ത്തി ഇ​വി​ടത്തെ ക​ടു​വ​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം വ​നം​വ​കു​പ്പ് ന​ട​ത്തി​വ​രു​ന്നു. 15 വ​യ​സു​വ​രെ ആ​യു​ർ​ദൈ​ർ​ഘ്യ​മു​ള്ള റോ​യ​ൽ ബം​ഗാ​ൾ ഇ​ന​ത്തി​ൽ​പെ​ട്ട വ​ലി​യ ക​ടു​വ​ക​ളാ​ണ് പെ​രി​യാ​റി​ലു​ള്ള​ത്.

പെ​​രി​​യാ​​ർ ഫൗ​​ണ്ടേ​​ഷ​​നെ ആ​​ദ്യ​​കാ​​ല​​ത്തു സ​​ങ്കേ​​ത​​ത്തി​​ലെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു മേ​​ൽ​​നോ​​ട്ടം വ​​ഹി​​ക്കാ​​ൻ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പി​​ന്നീ​​ട് പെ​​രി​​യാ​​ർ ടൈ​​ഗ​​ർ ക​​ണ്‍​സ​​ർ​​വേ​​ഷ​​ൻ ഫൗ​​ണ്ടേ​​ഷ​​നാ​​യി പു​​നഃ​​സം​​ഘ​​ടി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Related posts