പറയാനുള്ളത് എണ്ണിതന്നെ പറയും… മന്ത്രിയായതിന്റെ പേരില്‍ ശൈലി മാറ്റില്ലെന്ന് എം.എം. മണി; കേരളമന്ത്രി സഭയിലെ പുതിയ മന്ത്രിയായി എം.എം. മണി ഇന്നു സത്യപ്രതിജ്ഞ ചെയ്യും.

mmmaniതിരുവനന്തപുരം: മന്ത്രിയായതിന്റെ പേരില്‍ ശൈലി മാറ്റില്ലെന്ന് സിപിഎം നേതാവ് എം.എം. മണി. എന്നാല്‍ മന്ത്രിസ്ഥാനത്തിരുന്ന് കൂടുതല്‍ ഉത്തരവാദിത്വ ബോധത്തോടെ മാത്രമേ പ്രതികരിക്കുകയുള്ളെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസ്ഥാനത്ത് എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസിലും മറ്റും ഉള്ളതുപോലെ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി നേതാക്കളുടെ പിന്നാലെ പോകുന്ന രീതി തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളമന്ത്രി സഭയിലെ പുതിയ മന്ത്രിയായി എം.എം. മണി ഇന്നു സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം 4.30ന് രാജ്ഭവന്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം മുന്‍പാകെയാണ് മണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.

Related posts