മുത്തലാക്ക് ബിൽ: പികെ കുഞ്ഞാലിക്കുട്ടിയുടെ രാജി യൂത്ത് ലീഗ് ആവശ്യപ്പെടണം; കെ.ടി. ജലീലിനു മറുപടി പറയാനില്ല; ലോക്സഭയിൽ ഇ.ടി. മുഹമ്മദ് ബഷീർ എതിർത്തത് കണ്ടില്ലെന്നു നടിക്കുന്നുവെന്ന്  കെ.പി.എ. മജീദ്

നിയാസ് മുസ്തഫ

കോ​ട്ട​യം: മു​ത്ത​ലാ​ക്ക് ബി​ൽ പാ​സാ​ക്കി​യ ദി​വ​സം ലോ​ക്സ​ഭ​യി​ൽ എ​ത്താ​തി​രു​ന്ന മു​സ്‌‌​ലിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ നി​ല​പാ​ടി​നെ ന്യാ​യീ​ക​രി​ച്ച് ലീ​ഗ് സം ​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ​.പി​.എ. മ​ജീ​ദ്. പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ലെ​ത്തി​യ മു​ത്ത​ലാ​ക്ക് ബി​ല്ല് സം​ബ​ന്ധി​ച്ച് ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് അ​ർ​ഥ​ശ​ങ്ക​യ്ക്കി​ട​യി​ല്ലാ​ത്ത​വി​ധം മു​സ്‌‌​ലിം ലീ​ഗ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ചി​ല​ർ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി​.എ. മ​ജീ​ദ് പ​റ​യു​ന്നു.

സി​വി​ൽ നി​യ​മം ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ക​യും മു​സ്‌‌​ലിം വ്യ​ക്തി​നി​യ​മ​ത്തി​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യു​മാ​ണ് ഈ ​ബി​ല്ലി​ലൂ​ടെ ന​ട​ന്നി​ട്ടു​ള്ള​ത്. മു​സ്‌‌​ലിം സ​മു​ദാ​യ​ത്തി​ലൊ​രാ​ൾ വി​വാ​ഹ​മോ​ച​നം ന​ട​ത്തി​യാ​ൽ അ​വ​രെ ത​ട​വു​ശി​ക്ഷ​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന നി​യ​മം മ​റ്റൊ​രു സ​മു​ദാ​യ​ത്തി​ലും വി​വാ​ഹ​മോ​ച​ന​ത്തി​നു ബാ​ധ​ക​മ​ല്ലെ​ന്ന​താ​ണ് വി​ചി​ത്ര​മാ​യ കാ​ര്യം. അ​പ്രാ​യോ​ഗി​ക​മാ​യ ഈ ​നി​യ​മ​ത്തെ അ​പ്പാ​ടെ എ​തി​ർ​ക്കു​ക​യാ​ണ് മു​സ്‌‌​ലിം ലീ​ഗ് പാ​ർ​ല​മെ​ന്‍റി​ൽ ചെ​യ്തു​വ​ന്നി​രു​ന്ന​ത്.

ഓ​ർ​ഡി​ന​ൻ​സി​നു പ​ക​ര​മാ​യി വ​ന്ന ലോ​ക്സ​ഭ​യി​ലെ ബി​ല്ലി​നെ അ​തി​ശ​ക്ത​മാ​യ രീ​തി​യി​ൽ പാ​ർ​ട്ടി ദേ​ശീ​യ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഇ.ടി.മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​തി​ർ​ക്കു​ക​യു​ണ്ടാ​യി. ഈ ​എ​തി​ർ​പ്പ് ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ചു​കൊ​ണ്ടാ​ണ് ചി​ല​ർ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ വി​മ​ർ​ശി​ക്കു​ന്ന​ത്. യു​പി​എ​യി​ലെ പ​ല ക​ക്ഷി​ക​ളും​ വോ​ട്ടിം​ഗ് ബ​ഹി​ഷ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്പോ​ൾ അ​തി​നെ വോ​ട്ട് ചെ​യ്ത് എ​തി​ർ​ത്ത് നി​ൽ​ക്കു​ക​യാ​ണ് പ്രാ​യോ​ഗി​ക​മാ​യി ന​ല്ല​തെ​ന്നു തോ​ന്നി​യ​തി​നാ​ലാ​ണ് ഇ .ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ ബി​ല്ലി​നെ എ​തി​ർ​ത്ത് വോ​ട്ട് ചെ​യ്ത​ത്.

ഈ ​കാ​ര്യ​ങ്ങ​ളെ​ല്ലാം ത​ന്നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മാ​യി ച​ർ​ച്ച ചെ​യ്ത് എ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്നും കെ.​പി​.എ. മ​ജീ​ദ് പ​റ​ഞ്ഞു. മു​സ്‌‌​ലിം ന്യൂ​ന​പ​ക്ഷ​ത്തി​നെ​തി​രേ വ​ന്നി​ട്ടു​ള്ള പ​ല നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളെ​യും മു​സ്‌‌​ലിം ലീ​ഗ് എ​തി​ർ​ത്തു​പോ​ന്നി​ട്ടു​ണ്ട്. വ്യ​ക്തി​പ​ര​മാ​യ ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ ഒ​രു അം​ഗ​ത്തി​ന് സ​ഭാ ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​വാ​ത്ത​ത് വ​ലി​യ വാ​ർ​ത്ത​യാ​ക്കു​ന്ന​വ​ർ മു​സ്‌‌​ലിം ലീ​ഗ് വി​ഷ​യ​ത്തി​ലെ​ടു​ത്തി​ട്ടു​ള്ള നി​ല​പാ​ടി​നെ മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ഇ​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കാ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​രും​കാ​ല​ങ്ങ​ളി​ൽ ഇ​സ്‌‌​ലാ​മി​ക ശ​രീ​അ​ത്തി​നെ​തി​രെ​യും വ്യ​ക്തി​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​ക്കു​ന്ന എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും മു​സ്‌‌​ലിം ലീ​ഗ് എ​തി​ർ​ത്തു തോ​ൽ​പ്പി​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും കെ.​പി​.എ മ​ജീ​ദ് വ്യ​ക്ത​മാ​ക്കി. എന്നാൽ, സ​ഭാ ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധം വി​വി​ധ മു​സ്‌‌​ലിം സം​ഘ​ട​ന​ക​ൾ ലീ​ഗ് സംസ്ഥാന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം മ​ന്ത്രി കെ.​ടി ജ​ലീ​ലും ഐഎൻഎല്ലും കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ രം​ഗ​ത്തു​വ​ന്നു.

ലോ​ക്സ​ഭ​യി​ൽ ന​ട​ന്ന മു​ത്ത​ലാ​ക്ക് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​തെ നാ​ട്ടി​ൽ ക​ല്യാ​ണം കൂ​ടാ​ൻ പോ​യ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി സ്ഥാ​നം രാ​ജി വ​യ്ക്ക​ണ​മെ​ന്ന് മന്ത്രി കെ.​ടി. ജ​ലീ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മു​സ്‌‌​ലിം ലീ​ഗി​ന്‍റെ ച​രി​ത്ര​ത്തി​ലെ ക​റു​ത്ത ദി​ന​മാ​യി​രു​ന്നു അ​ത്. അ​ണി​ക​ളെ വ​ഞ്ചി​ക്കു​ന്ന രീ​തി ലീ​ഗ് ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. ത​ന്‍റെ അ​ല്ല, കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ രാ​ജി​യാ​ണ് യൂ​ത്ത് ലീ​ഗ് ആ​വ​ശ്യ​പ്പെ​ടേ​ണ്ട​തെ​ന്നും ജ​ലീ​ൽ പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ കെ.​ടി ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​ത്തി​നു മ​റു​പ​ടി പ​റ​യാ​നി​ല്ലെ​ന്ന് കെ.​പി.​എ. മ​ജീ​ദ് രാഷ്‌‌ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.അ​തേ​സ​മ​യം, ത​നി​ക്കെ​തി​രെ കു​പ്ര​ച​ാര​ണം ന​ട​ത്തു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ഇ​ന്ന​ലെ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി രം​ഗ​ത്തു​വ​ന്നി​രു​ന്നു. പാ​ർ​ല​മെ​ന്‍റി​ൽ എ​ത്താ​തി​രു​ന്ന​ത് പാ​ർ​ട്ടി​പ​ര​വും വി​ദേ​ശ​യാ​ത്രാ​പ​ര​വു​മാ​യ അ​ത്യാ​വ​ശ്യം മൂ​ല​മാ​ണ്. ചി​ല ത​ത്പ​ര​ക​ക്ഷി​ക​ളാ​ണ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ.

പ്ര​തി​ഷേ​ധ​വോ​ട്ട് ചെ​യ്യാ​നെ​ടു​ത്ത തീ​രു​മാ​നം ഇ .ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ നി​ർ​വ​ഹി​ച്ചെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ്ര​തി​ക​രി​ച്ചു.
പൂ​ർ​ണ​മാ​യ നി​ല​യ്ക്ക​ല്ല വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത് എ​ന്നി​രി​ക്കെ വ​സ്തു​താ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് പ്ര​ച​രി​പ്പിക്കു​ന്ന​തെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts