നി​ല​മ്പ​തി​പ്പാ​ലം-​ മ​ല​യാ​മ്പ​ള്ളം റോ​ഡ് ത​ക​ർ​ന്ന് വാ​ഹ​ന​യാ​ത്ര ദു​ഷ്ക​രം; ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം അ​ധി​കൃ​ത​ർ കേൾക്കുന്നില്ലെന്ന് ആക്ഷേപം

മു​ത​ല​മ​ട: നി​ല​ന്പ​തി​പ്പാ​ലം-​മ​ല​യാ​ന്പ​ള്ളം റോ​ഡ് ത​ക​ർ​ന്ന് വാ​ഹ​ന​യാ​ത്ര ദു​ഷ്ക​ര​മാ​യി. അ​ഞ്ചു​വ​ർ​ഷം​മു​ന്പു റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യ​ശേ​ഷം ഇ​തു​വ​രെ​യും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ന്നി​ട്ടി​ല്ല. റോ​ഡി​നു വ​ട​ക്കു​ഭാ​ഗം മീ​ങ്ക​ര ബ്രാ​ഞ്ച് ക​നാ​ലാ​ണ്. ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​യും അ​പ​ക​ട​ക​ര​മാ​ണ്.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​പോ​കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ​തി​നാ​ൽ അ​മി​ത​വാ​ട​ക ന​ല്കി ഓ​ട്ടോ​യി​ലാ​ണ് കൊ​ണ്ടു​വി​ടു​ന്ന​ത്. പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം അ​ധി​കൃ​ത​ർ കേ​ട്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. റോ​ഡി​ലു​ട​നീ​ളം ഉ​ണ്ടാ​യ ത​ക​ർ​ച്ച​മൂ​ലം ഓ​ട്ടോ യാ​ത്ര​യും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്.

Related posts