ദിലീപിന്റെ ഫോണുകള്‍ നന്നാക്കിയെന്ന് ആരോപണമുയര്‍ന്ന യുവാവിന്റെ മരണത്തില്‍ ദുരൂഹത ? അന്വേഷണം വേണമെന്ന് ബന്ധുക്കള്‍…

നടന്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്നുവെന്ന് ആരോപണമുയര്‍ന്ന യുവാവ് റോഡപകടത്തില്‍ മരിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കള്‍.

കൊടകര കോടാലി സ്വദേശി സലീഷിന്റെ മരണത്തിലാണ് ബന്ധുക്കള്‍ പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

എറണാകുളം പെന്റാ മേനകയില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസിങ് നടത്തിയിരുന്നയാളാണ് സലീഷ്.

2020 ഓഗസ്റ്റ് 30 നു അങ്കമാലി ടെല്‍ക്കിന് സമീപമുണ്ടായ കാര്‍ അപകടത്തിലാണ് സലീഷ് മരിച്ചത്.
ഉച്ചയ്ക്ക് രണ്ടു മണിയോടെ സലീഷിന്റെ കാര്‍ റോഡരികിലെ തൂണില്‍ ഇടിച്ച് കയറുകയായിരുന്നു.

അപകടം സംബന്ധിച്ച് അന്ന് വേറെ സംശയങ്ങള്‍ ഉണ്ടായിരുന്നില്ല. അടുത്ത കാലത്ത് ദിലീപുമായി ബന്ധപ്പെട്ടു ഉയരുന്ന ക്വട്ടേഷന്‍ ആരോപണങ്ങളാണ് സംശയത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ പറയുന്നു.

മരണമടഞ്ഞ സലീഷിന്റെ ജ്യേഷ്ഠന്‍ ശിവദാസാണ് അപകടത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു. അങ്കമാലി സിഐ ക്കു പരാതി നല്‍കിയത്.

Related posts

Leave a Comment