കലാബോധം തീരെയില്ലാത്ത പോലീസ് ! നടുറോഡില്‍ തട്ടുപൊളിപ്പന്‍ നൃത്തവുമായി യുവതി;നോട്ടീസ് അയച്ച് പോലീസ്…

ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചതോടെ എല്ലാവരും ഇന്‍സ്റ്റഗ്രാം റീലിലേക്ക് ചേക്കേറി. വ്യത്യസ്തമായ ഇന്‍സ്റ്റഗ്രാം റീലുകളും വീഡിയോകളും എടുക്കുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയയിലെ ചെറുപ്പക്കാര്‍.

ഇപ്പോഴിതാ, ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്കായി നടുറോഡില്‍ നൃത്തം ചെയ്ത യുവതി പുലിവാലു പിടിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്‌സുള്ള ശ്രേയ കല്‍റ എന്ന യുവതിയാണ് നടുറോഡിലെ ആ നര്‍ത്തകി.

മധ്യപ്രദേശിലെ ഇന്‍ഡോര്‍ റസോമ സ്‌ക്വയറിലാണ് സംഭവം. ട്രാഫിക് സിഗ്‌നലില്‍ ചുവപ്പ് കത്തിയപ്പോള്‍ റോഡിലേക്ക് ഓടിയിറങ്ങി സീബ്ര ലൈനില്‍ നൃത്തം ചെയ്യുന്ന ശ്രേയയെയാണ് വീഡിയോയില്‍ കാണാനാവുക.

‘ഡെയര്‍ ചലഞ്ച്’ എന്ന പേരില്‍ ശ്രേയ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

സംഭവം വൈറലായതിനു പിന്നാലെ ശ്രേയയെ തേടി പോലീസിന്റെ നോട്ടീസും എത്തി. ട്രാഫിക് നിയമം ലംഘിച്ചതിനാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.

Related posts

Leave a Comment